ടോൾ പരിഷ്കാരം: കാലതാമസം ഉണ്ടാകുമെന്ന് കേന്ദ്രം
ടോൾ പരിഷ്കാരം: കാലതാമസം ഉണ്ടാകുമെന്ന് കേന്ദ്രം
Thursday, May 5, 2022 2:13 AM IST
ന്യൂ​ഡ​ൽ​ഹി: ടോ​ൾ സം​വി​ധാ​ന​ങ്ങ​ൾ പ​രി​ഷ്ക​രി​ക്കു​ന്ന​തി​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​ദ്ധ​തി​ക്ക് കാ​ല​താ​മ​സം നേ​രി​ടു​മെ​ന്ന് കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രാ​ല​യം. പു​തി​യ പ​ദ്ധ​തി പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്തു​ന്ന​തി​ന് റ​ഷ്യ, ദ​ക്ഷി​ണ കൊ​റി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ​ഗ്ധ സം​ഘം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കേ​ണ്ട​തു​ണ്ട്.

റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​തി​യ സം​വി​ധാ​നം പ്രാ​ബ​ല്യ​ത്തി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​ന് ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളി​ലും അ​നി​വാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്ത​ണം. ഇ​ത്ത​രം വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​തി​നാ​ൽ ടോ​ൾ സം​വി​ധാ​ന​ത്തി​ലെ പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ര​ണ്ട് മു​ത​ൽ മൂ​ന്നു വ​ർ​ഷം​വ​രെ കാ​ല​താ​മ​സം നേ​രി​ട്ടേ​ക്കാം എ​ന്നു​മാ​ണ് കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന വി​വ​രം.


പു​തി​യ സം​വി​ധാ​നം നി​ല​വി​ൽ വ​രു​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ൾ ടോ​ൾ പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ദൂ​ര​ത്തി​ന്‍റെ മാ​ത്രം ടോ​ൾ ന​ൽ​കി​യാ​ൽ മ​തി​യാ​കും. ജി​പി​എ​സ് ഉ​പ​യോ​ഗി​ച്ചാ​കും വാ​ഹ​ന​ങ്ങ​ൾസ​ഞ്ച​രി​ച്ച ദൂ​രം ക​ണ​ക്കാ​ക്കി ടോ​ൾ തു​ക ഈ​ടാ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.