കേന്ദ്ര ധനസഹമന്ത്രിയുമായി മന്ത്രി ദേവർകോവിൽ ചർച്ച നടത്തി
Friday, May 6, 2022 2:24 AM IST
ന്യൂഡൽഹി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിന്റെ സഹായം തേടി സംസ്ഥാന തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയെ സന്ദർശിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് രാജ്യത്തിന്റെ ജലഗതാഗത ചരക്കുനീക്കത്തിൽ നിർണായക പദവിയുള്ളതാണെന്നും കേന്ദ്രസർക്കാരും വിഴിഞ്ഞം തുറമുഖ പ്രവർത്തന പുരോഗതി പ്രതീക്ഷാപൂർവം വിലയിരുത്തുന്നതായും അദ്ദേഹം പറഞ്ഞു.