അനുമതിയില്ലാതെ റാലി: ജിഗ്നേഷ് മേവാനിക്കു മൂന്നു മാസം തടവ്
അനുമതിയില്ലാതെ റാലി: ജിഗ്നേഷ് മേവാനിക്കു മൂന്നു മാസം തടവ്
Friday, May 6, 2022 2:26 AM IST
മെ​​​ഹ്‌​​​സാ​​​ന: ഗു​​ജ​​റാ​​ത്തി​​ലെ മെ​​​ഹ്സാ​​​ന​​യി​​​ൽ പോ​​​ലീ​​​സി​​​ന്‍റെ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ റാ​​​ലി ന​​​ട​​​ത്തി​​​യെ​​​ന്ന കേ​​​സി​​​ൽ സ്വ​​​ത​​​ന്ത്ര എം​​​എ​​​ൽ​​​എ ജി​​​ഗ്നേ​​​ഷ് മേ​​​വാ​​​നി​​​ക്കും മ​​​റ്റ് ഒ​​​ന്പ​​​തു​ പേ​​​ർ​​​ക്കും മൂ​​​ന്നു​​​മാ​​​സ​​​ത്തെ ജ​​​യി​​​ൽ​​​ശി​​​ക്ഷ.

മേ​​​വാ​​​നി​​​യു​​​ടെ രാ​​​ഷ്‌​​​ട്രീ​​​യ ദ​​​ളി​​​ത് അ​​​ധി​​​കാ​​​ർ മ​​​ഞ്ച് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രെ അ​​​ഞ്ചു​​​വ​​​ർ​​​ഷം മു​​​ന്പു​​​ള്ള കേ​​​സി​​​ലാ​​ണു മെ​​​ഹ്‌​​​സാ​​​ന അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് ജു​​​ഡീ​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് ജെ.​​​എ. പാ​​​ർ​​​മ​​​ർ ശി​​​ക്ഷി​​​ച്ച​​​ത്. പ​​​ത്തു​​​പ്ര​​​തി​​​ക​​​ൾ​​​ക്കും ആ​​​യി​​​രം​​​രൂ​​​പ പി​​​ഴ​​​യും കോ​​​ട​​​തി വി​​​ധി​​​ച്ചു.


പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ട്വീ​​​റ്റി​​​ന്‍റെ പേ​​​രി​​​ൽ ആ​​​സാം പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ശേ​​​ഷം ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​മാ​​​ണു മേ​​​വാ​​​നി ഗു​​​ജ​​​റാ​​​ത്തി​​​ൽ തി​​​രി​​​ച്ചെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.