പാക് ബന്ധമുള്ള ഭീകരർ ഹരിയാനയിൽ പിടിയിൽ
പാക് ബന്ധമുള്ള ഭീകരർ  ഹരിയാനയിൽ പിടിയിൽ
Friday, May 6, 2022 2:26 AM IST
ച​​​ണ്ഡി​​​ഗ​​​ഡ്: തെ​​​ലു​​​ങ്കാ​​​ന​​​യി​​​ലേ​​​ക്കു വ​​​ൻ​​​തോ​​​തി​​​ൽ സ്ഫോ​​​ട​​​ക​​വ​​​സ്തു​​​ക്ക​​​ൾ ക​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ പാ​​​ക്കി​​​സ്ഥാ​​​ൻ ബ​​​ന്ധ​​​മു​​​ള്ള നാ​​​ലു ഭീ​​​ക​​​ര​​​ർ ഹ​​​രി​​​യാ​​ന​​യി​​​ലെ ക​​​ർ​​​ണാ​​​ലി​​​ൽ പി​​​ടി​​​യി​​​ൽ. ഭീ​​​ക​​​ര​​​ർ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന വാ​​​ഹ​​​ന​​​ത്തി​​​ൽ നി​​​ന്ന് ഏ​​​ഴ​​​ര​​​ക്കി​​​ലോ​​​യോ​​​ളം ആ​​​ർ​​​ഡി​​​എ​​​ക്സ് ഉ​​​ൾ​​​പ്പെ​​​ടെ പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തു. പാ​​​ക്കി​​​സ്ഥാ​​​ൻ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഹ​​​ർ​​​വി​​​ന്ദ​​​ർ സിം​​​ഗ് റി​​​ൻ​​​ഡെ എ​​​ന്ന​​​യാ​​​ൾ ഒ​​​രു ആ​​​പ് വ​​​ഴി സ്ഥ​​​ല​​​ങ്ങ​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ഇ​​​വ​​​ർ​​​ക്ക് അ​​​യ​​​ച്ചു​​​ന​​​ൽ​​​കി​​​യ​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് ക​​​ർ​​​ണാ​​​ൽ എ​​​സ്പി ​​​ഗം​​​ഗാ റാം ​​​പു​​​നി​​​യ പ​​​റ​​​ഞ്ഞു. ഇ​​​യാ​​​ൾ​​​ക്കു ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.


ലു​​​ധി​​​യാ​​​ന സ്വ​​​ദേ​​​ശി ഭൂ​​​പീ​​ന്ദ​​​ർ സിം​​​ഗ്, ഫി​​​റോ​​​സ്പു​​​ർ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ പ​​​ർ​​​മി​​​ന്ദ​​​ർ സിം​​​ഗ്, ഗു​​​ർ​​​പ്രീ​​​ത് സിം​​​ഗ്, മ​​​ൻ​​​ദീ​​​പ് സിം​​​ഗ് എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ഏ​​​ഴ​​​ര കി​​​ലോ ആ​​​ർ​​​ഡി​​​എ​​​ക്സും ഒ​​​രു പി​​​സ്റ്റ​​​ളും 31 റൗ​​​ണ്ട് വെ​​​ടി​​​യു​​​ണ്ട​​​ക​​​ൾ​​​ക്കു​​​മൊ​​​പ്പം 1.3 ല​​​ക്ഷം രൂ​​​പ​​​യും ഇ​​​വ​​​രി​​​ൽ​​നി​​​ന്നു പി​​​ടി​​​ച്ചെ​​​ടു​​​ത്തു. തെ​​​ലു​​​ങ്കാ​​​ന​​​യി​​​ലെ ആ​​​ദി​​​ലാ​​​ബാ​​​ദ​​​ിലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യി​​​ലാ​​​യി​​​രു​​​ന്നു സം​​​ഘം. കേ​​​ന്ദ്ര ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ​​​ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം ഹ​​​രി​​​യാ​​​ന-​​​പ​​​ഞ്ചാ​​​ബ് പോ​​​ലീ​​​സ് സം​​​യു​​​ക്ത​​​മാ​​​യാണ് ഇ​​​വ​​​രെ പി​​​ടി​​​കൂ​​​ടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.