രാഹുൽ ഗാന്ധി വളരെ വലിയവൻ, താൻ സാധാരണക്കാരൻ: പ്രശാന്ത് കിഷോർ
രാഹുൽ ഗാന്ധി വളരെ വലിയവൻ, താൻ സാധാരണക്കാരൻ: പ്രശാന്ത് കിഷോർ
Friday, May 6, 2022 2:26 AM IST
പ്ര​ത്യേ​ക ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി വ​ള​രെ വ​ലി​യ മ​നു​ഷ്യ​നാ​ണെ​ന്നും താ​നൊ​രു സാ​ധാ​ര​ണ​ക്കാ​ര​നാ​ണെ​ന്നും പ്ര​ശാ​ന്ത് കി​ഷോ​ർ. "കോ​ണ്‍ഗ്ര​സി​നു ത​ന്നെ ആ​വ​ശ്യ​മി​ല്ല. ത​ന്നെ​ക്കാ​ൾ അ​റിവുള്ളവരും ക​ഴി​വും അ​നു​ഭ​വ​പ​രി​ച​യ​വു​മു​ള്ള ധാ​രാ​ളം ആ​ളു​ക​ൾ കോ​ണ്‍ഗ്ര​സി​ലു​ണ്ടെ​ന്നും പ്ര​മു​ഖ തെ​ര​ഞ്ഞെ​ടു​പ്പു ത​ന്ത്ര​ജ്ഞ​നാ​യ പ്ര​ശാ​ന്ത് കി​ഷോ​ർ പ​റ​ഞ്ഞു.

"രാ​ഹു​ൽ ഗാ​ന്ധി​യോ​ടു നി​രാ​ശ​യി​ല്ല. അ​ത്ര വ​ലി​യ മ​നു​ഷ്യ​നാ​ണ് രാ​ഹു​ൽ. ഒ​രു സാ​ധാ​ര​ണ കു​ടും​ബ​ത്തി​ൽ​നി​ന്നു​ള്ള ആ​ളാ​ണ് താ​ൻ. രാ​ഹു​ലി​നെ​പ്പോ​ലെ ഉ​ന്ന​ത​നാ​യ ഒ​രാ​ളു​മാ​യി ത​നി​ക്കെ​ന്ത് പ്ര​ശ്നം? അ​ദ്ദേ​ഹ​വു​മാ​യി ത​നി​ക്ക് ഒ​രു പ്ര​ശ്ന​വു​മി​ല്ല'- പ്ര​ശാ​ന്ത് കി​ഷോ​ർ പ​റ​ഞ്ഞു. രാ​ഹു​ൽ വി​ളി​ച്ചു. സം​സാ​രി​ച്ചു. രാ​ഹു​ൽ വി​ളി​ച്ചി​ല്ലെ​ങ്കി​ൽ, ത​ന്നോ​ടു സം​സാ​രി​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ൽ, അ​ദ്ദേ​ഹ​വു​മാ​യി സം​സാ​രി​ക്കാ​ൻ ത​നി​ക്കു ക​ഴി​യി​ല്ലാ​യി​രു​ന്നു. പ​ര​സ്പ​ര വി​ശ്വാ​സം കു​റ​വാ​ണെ​ന്ന​തു ശ​രി​യ​ല്ല. തു​ല്യ​ർ​ക്കി​ട​യി​ലാ​ണ് അ​തൊ​ക്കെ. താ​ൻ രാ​ഹു​ലി​നു തു​ല്യന​ല്ലെ​ന്നും പ്ര​ശാ​ന്ത് പ​റ​ഞ്ഞു.


സോ​ണി​യാ ഗാ​ന്ധി അ​ട​ക്ക​മു​ള്ള കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ൾ ന​ട​ത്തി​യ ര​ണ്ടാംഘ​ട്ട ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ രാ​ഹു​ൽ വി​സ​മ്മ​തി​ച്ച​താ​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ളെ​ക്കു​റി​ച്ച് പ്ര​ശാ​ന്ത് കി​ഷോ​ർ പ്ര​തി​ക​രി​ച്ചി​ല്ല. ച​ർ​ച്ച​ക​ളി​ൽ അ​വ്യ​ക്ത​ത​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും ആ​ദ്യ ദി​വ​സം മു​ത​ൽ പ്ര​ശാ​ന്ത്, പാ​ർ​ട്ടി​യി​ൽ ചേ​രി​ല്ലെ​ന്ന് അ​റി​യാ​മാ​യി​രു​ന്നെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. കോ​ണ്‍ഗ്ര​സു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ എ​ന്നെ​ന്നേ​ക്കു​മാ​യി അ​വ​സാ​നി​ച്ച​താ​ണോ അ​തോ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തു​ക​യാ​യി​രു​ന്നോ എ​ന്ന ചോ​ദ്യ​ത്തി​ന് നേ​രി​ട്ട് ഉ​ത്ത​രം പ​റ​യാ​തെ ഒ​ഴി​വാ​കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.