ആംഗ്ലോ-ഇന്ത്യൻ സമുദായത്തിന്‍റെ ഭരണഘടനാ പ്രാതിനിധ്യം: കേന്ദ്രനിലപാടു തേടി ഡൽഹി ഹൈക്കോടതി
ആംഗ്ലോ-ഇന്ത്യൻ സമുദായത്തിന്‍റെ ഭരണഘടനാ പ്രാതിനിധ്യം: കേന്ദ്രനിലപാടു തേടി  ഡൽഹി ഹൈക്കോടതി
Saturday, May 14, 2022 1:17 AM IST
ന്യൂ​ഡ​ൽ​ഹി: ആം​ഗ്ലോ-​ഇ​ന്ത്യ​ൻ സ​മു​ദാ​യ​ത്തി​ലെ അം​ഗ​ങ്ങ​ളെ ലോ​ക്സ​ഭ​യി​ലേ​ക്കും സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലേ​ക്കും നാ​മ​നി​ർ​ദേ​ശം ചെ​യ്യു​ന്ന ന​ട​പ​ടി നീ​ക്കം ചെ​യ്ത​തി​നെ ചോ​ദ്യംചെ​യ്തു​ള്ള ഹ​ർ​ജി​യി​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി കേ​ന്ദ്ര​ത്തി​ന്‍റെ നി​ല​പാ​ട് തേ​ടി.

‘ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ആം​ഗ്ലോ-​ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഇ​ൻ ഇ​ന്ത്യ’ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ ന​വം​ബ​ർ 18-ന് ​വാ​ദം കേ​ൾ​ക്കു​ന്ന​തി​ന് ഹാ​ജ​രാ​കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.


എ​ന്നാ​ൽ 70 വ​ർ​ഷ​ത്തി​നു ശേ​ഷം ഇ​ത്ത​ര​ത്തി​ൽ പ്രാ​തി​നി​ധ്യം ന​ൽ​കു​ന്ന​തി​ൽ അ​ർ​ഥം ഇ​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. ഇ​ത്ര​യും നാ​ളു​ക​ൾ​ക്കു​ള്ളി​ൽ ആം​ഗ്ലോ-​ഇ​ന്ത്യ​ൻ സ​മൂ​ഹം പ്രാ​ദേ​ശി​ക ജ​ന​സം​ഖ്യ​യു​മാ​യി ഇ​ഴുകി ചേ​ർ​ന്നി​ട്ടു​ണ്ടാ​കും എ​ന്നാ​ണ് കോ​ട​തി നി​രീ​ക്ഷി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.