കരുതൽ ഡോസ് ഇടവേള മൂന്നു മാസമായി കുറച്ച് കേന്ദ്രം
കരുതൽ ഡോസ്  ഇടവേള  മൂന്നു മാസമായി കുറച്ച് കേന്ദ്രം
Saturday, May 14, 2022 1:17 AM IST
ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ​ത്തേ​ക്കു പോ​കു​ന്ന​വ​ർ​ക്ക് ഇ​നി മു​ത​ൽ കോ​വി​ഡ് വാ​ക്സി​ൻ ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ച്ച് മൂ​ന്നു മാ​സം ക​ഴി​ഞ്ഞാ​ൽ ക​രു​ത​ൽ ഡോ​സ് എ​ടു​ക്കാം. നി​ല​വി​ൽ ഒ​ന്പ​തു മാ​സ​മാ​ണ് കാ​ലാ​വ​ധി. ഇ​തി​നാ​യി നി​ല​വി​ലു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഭേ​ദ​ഗ​തി വ​രു​ത്തി.

അ​തേ​സ​മ​യം, പു​തി​യ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് യാ​ത്ര ചെ​യ്യു​ന്ന രാ​ജ്യ​ത്തെ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ച് നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ക​രു​ത​ൽ ഡോ​സ് സ്വീ​ക​രി​ക്കാം. ഇ​തി​നു​ള്ള സൗ​ക​ര്യം കോ​വി​ൻ പോ​ർ​ട്ട​ലി​ൽ ല​ഭ്യ​മാ​കും.


പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​നു​ള്ള ദേ​ശീ​യ സാ​ങ്കേ​തി​ക ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ ശി​പാ​ർ​ശ​യി​ലാ​ണ് മു​ൻ​ക​രു​ത​ൽ ഡോ​സി​ന്‍റെ ച​ട്ടം ല​ഘൂ​ക​രി​ക്കാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ മ​റ്റു പൗ​ര​ൻ​മാ​രു​ടെ കാ​ര്യ​ത്തി​ൽ ഒ​ൻ​പ​തു മാ​സ​ത്തെ കാ​ത്തി​രി​പ്പ് കാ​ലാ​വ​ധി​യി​ൽ ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.