ഇന്ത്യൻ ജ്ഞാനവ്യവസ്ഥയിൽ പുതിയ പാഠപുസ്തകം തയാറാക്കി കേന്ദ്രസർക്കാർ
Saturday, May 14, 2022 1:18 AM IST
രാ​ഹു​ൽ ഗോ​പി​നാ​ഥ്

ന്യൂ​ഡ​ൽ​ഹി: എ​ൻ​ജി​നി​യ​റിം​ഗ്, സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്ത്യ​ൻ ജ്ഞാ​ന​വ്യ​വ​സ്ഥ​യി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന പു​തി​യ പാ​ഠ​പു​സ്ത​കം ത​യാ​റാ​ക്കി കേ​ന്ദ്ര​സ​ർ​ക്കാ​ർ. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ 16ന് ​ഡ​ൽ​ഹി​യി​ലെ എ​ഐ​സി​ടി​ഇ (ഓ​ൾ ഇ​ന്ത്യ കൗ​ണ്‍സി​ൽ ഓ​ഫ് ടെ​ക്നി​ക്ക​ൻ എ​ഡ്യൂ​ക്കേ​ഷ​ൻ) ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്യും.

ഭ​ഗ​വ​ദ്ഗീ​ത ഉ​ൾ​പ്പെ​ടെ​യു​ള്ള പു​രാ​ത​ന ഇ​ന്ത്യ​ൻ ജ്ഞാ​ന​സ്രോ​ത​സു​ക​ൾ ഉ​പ​യോ​ഗി​ച്ച് പു​തി​യ മാ​നേ​ജ്മെ​ന്‍റ് മാ​തൃ​ക രൂ​പീ​ക​രി​ക്കു​ന്ന​തി​നും ജോ​ലി​യെ ആ​ത്മീ​യ​മാ​യി സ​മീ​പി​ക്കു​ന്ന​തി​നും പു​സ്ത​കം പ​രി​ശീ​ല​നം ന​ൽ​കു​ന്നു.

കേ​ന്ദ്ര​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് (ഐ​ഐ​എം) പ്ര​ഫ​സ​ർ ബി. ​മ​ഹാ​ദേ​വ​ന്‍റെ​യും ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വാ​മി വി​വേ​കാ​ന​ന്ദ യോ​ഗ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും എ​റ​ണാ​കു​ളം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല​യാ​യ ചി​ന്മ​യ വി​ശ്വ​വി​ദ്യാ​പീ​ഠ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പു​സ്ത​കം ത​യാറാ​ക്കി​യ​ത്.


സാ​ങ്കേ​തി​കവി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​ടി​സി​ഇ 2018ൽ ​മാ​തൃ​കാ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ അ​വ​ത​രി​പ്പി​ച്ച ‘സാ​ർ​വ​ത്രി​ക മാ​നു​ഷി​ക​മൂ​ല്യ​ങ്ങ​ളും ഇ​ന്ത്യ​ൻ ജ്ഞാ​ന​വ്യ​വ​സ്ഥ​യും’ എ​ന്ന വി​ഷ​യം പ​ഠി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്രാ​ഥ​മി​ക റ​ഫ​റ​ൻ​സ് മെ​റ്റീ​രി​യ​ലാ​യി ഉ​പ​യോ​ഗി​ക്കാ​നാ​ണ് പു​സ്ത​കം രൂ​പ​ക​ൽ​പ​ന ചെ​യ്തി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.