ഡൽഹിയിൽ കെട്ടിടത്തിനു തീപിടിച്ച് 26 പേർ മരിച്ചു
ഡൽഹിയിൽ കെട്ടിടത്തിനു തീപിടിച്ച് 26 പേർ മരിച്ചു
Saturday, May 14, 2022 1:18 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ഡ​​​ൽ​​​ഹി​​​യി​​​ൽ കെ​​​ട്ടി​​​ട​​​ത്തി​​​നു തീ​​​പി​​​ടി​​​ച്ച് 26 പേ​​​ർ വെ​​​ന്തു മ​​​രി​​​ച്ചു. മു​​​ൻ​​​ഡ്ക മെ​​​ട്രോ സ്റ്റേ​​​ഷ​​​നു സ​​​മീ​​​പ​​​മു​​​ള്ള മൂ​​ന്നു നി​​ല കെ​​​ട്ടി​​​ട​​​ത്തി​​​ലാ​​​ണ് ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം 4.40നു ​​തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യ​​​ത്. മ​​​ര​​​ണ​​​സം​​​ഖ്യ ഇ​​​നി​​​യും ഉ​​​യ​​​ർ​​​ന്നേ​​​ക്കാം.

മു​​പ്പ​​തി​​ലേ​​റെ പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. എ​​​ഴു​​​പ​​​തോ​​​ളം പേ​​​രെ കെ​​​ട്ടി​​​ട​​​ത്തി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി. ഏ​​​താ​​​നും പേ​​​ർ കെ​​​ട്ടി​​​ട​​​ത്തി​​​ന​​​ക​​​ത്ത് ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നു പോ​​​ലീ​​​സ് ഡെ​​​പ്യൂ​​​ട്ടി ക​​​മ്മീ​​​ഷ​​​ണ​​​ർ(​​​ഔ​​​ട്ട​​​ർ) സ​​​മീ​​​ർ ശ​​​ർ​​​മ പ​​​റ​​​ഞ്ഞു. 16 മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ക​​ണ്ടെ​​ടു​​ത്തു. തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​യ ഉ​​ട​​ൻ ചി​​ല​​ർ കെ​​ട്ടി​​ട​​ത്തി​​ൽ​​നി​​ന്ന് ചാ​​ടി ര​​ക്ഷ​​പ്പെ​​ടാ​​ൻ ശ്ര​​മി​​ച്ചു.


രാ​​ത്രി വൈ​​കി​​യും തീ​​യ​​ണ​​യ്ക്കാ​​നു​​ള്ള ശ്ര​​മം ന​​ട​​ന്നു​​വ​​രി​​ക​​യാ​​ണ്. കെ​​ട്ടി​​ടം മു​​ഴു​​വ​​ൻ അ​​ഗ്നി​​ക്കി​​ര​​യാ​​യി. വി​​വി​​ധ ക​​ന്പ​​നി​​ക​​ളു​​ടെ ഓ​​ഫീ​​സാ​​യി ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന കെ​​ട്ടി​​ട​​മാ​​ണി​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.