മണ്ണിടിച്ചിൽ; അരുണാചലിൽ നാലു പേർ മരിച്ചു
മണ്ണിടിച്ചിൽ; അരുണാചലിൽ  നാലു പേർ മരിച്ചു
Tuesday, May 17, 2022 1:46 AM IST
ഇ​​​​റ്റാ​​​​ന​​​​ഗ​​​​ർ: അ​​​​രു​​​​ണാ​​​​ച​​​​ൽ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ഇ​​​​റ്റാ​​​​ന​​​​ഗ​​​​റി​​​​ൽ ക​​​​ന​​​​ത്ത​​​​മ​​​​ഴ​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലി​​​​ൽ നാ​​​​ലു പേ​​​​ർ മ​​​​രി​​​​ച്ചു. വീ​​​​ടി​​​​നു​​​​മു​​​​ക​​​​ളി​​​​ലേ​​​​ക്കു മ​​​​ണ്ണി​​​​ടി​​​​ഞ്ഞു​​​​വീ​​​​ണു​​​​ണ്ടാ​​​​യ ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ ര​​​​ണ്ടു​​​​പേ​​​​രും മോ​​​​ട്ടോ​​​​ർ​​​​സൈ​​​​ക്കി​​​​ളി​​​​ൽ യാ​​​​ത്ര ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ര​​​​ണ്ടു​​ പേ​​​​രു​​​​മാ​​​​ണു മ​​​​രി​​​​ച്ച​​​​ത്.

ഞാ​​​​യ​​​​റാ​​​​ഴ്ച രാ​​​​ത്രി ലോ​​​​വ​​​​ർ സി​​​​യാം​​​​ഗ് ജി​​​​ല്ല​​​​യി​​​​ലെ ലി​​​​കാ​​​​ബ​​​​ല്ലി​​​​യി​​​​ലും ആ​​​​ലു​​​​വി​​​​ലു​​​​മാ​​​​ണു മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലു​​​​ണ്ടാ​​​​യ​​​​ത്. ഒ​​​​രാ​​​​ളെ കാ​​​​ണാ​​​​താ​​​​യി. മൂ​​​​ന്നു​​​​പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു. ഗം​​​​ഗ ജൂ​​​​ലി ബ​​​​സ്തി റോ​​​​ഡി​​​​ൽ ചെ​​​​ളി​​​​യി​​​​ൽ ​​പു​​​​ത​​​​ഞ്ഞ മോ​​​​ട്ടോ​​​​ർ​​​​സൈ​​​​ക്കി​​​​ളി​​​​ൽ​​​​നി​​​​ന്നു യാ​​​​ത്ര​​​​ക്കാ​​​​രെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യു​​​​ണ്ടാ​​​​യ മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലി​​​​ലാ​​​​ണു ര​​​​ണ്ടു​​​​പേ​​​​ർ മ​​​​രി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.