ബിജെപി ഭിന്നിപ്പിക്കുന്പോൾ കോണ്‍ഗ്രസ് ഒന്നിപ്പിക്കുന്നു: രാഹുൽ
ബിജെപി ഭിന്നിപ്പിക്കുന്പോൾ കോണ്‍ഗ്രസ് ഒന്നിപ്പിക്കുന്നു: രാഹുൽ
Tuesday, May 17, 2022 1:46 AM IST
ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കു​ന്പോ​ൾ കോ​ണ്‍ഗ്ര​സ് ഒ​ന്നി​പ്പി​ക്കു​ക​യാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി. വി​ഭ​ജ​ന​ത്തി​ന്‍റെ രാ​ഷ്‌ട്രീയ​ത്തോ​ടൊ​പ്പം ബി​ജെ​പി​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ധ​നി​ക​ർ​ക്കും ദ​രി​ദ്ര​ർ​ക്കും ഉ​ള്ള ര​ണ്ടുതരം ഇ​ന്ത്യ​യെ സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും കോ​ണ്‍ഗ്ര​സ് നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി.

യു​പി​എ സ​ർ​ക്കാ​ർ ശ​ക്ത​മാ​ക്കി​യ സ​ന്പ​ദ്‌​വ്യ​വ​സ്ഥ എ​ൻ​ഡി​എ ത​ക​ർ​ത്തു​വെ​ന്നു തെ​ക്ക​ൻ രാ​ജ​സ്ഥാ​നി​ലെ ഗോ​ത്ര​വ​ർ​ഗ ആ​ധി​പ​ത്യ മേ​ഖ​ല​യാ​യ ബ​ൻ​സ്വാ​ര​യി​ലെ റാ​ലി​യി​ൽ പ്ര​സം​ഗി​ക്ക​വേ രാ​ഹു​ൽ പ​റ​ഞ്ഞു.

"അ​വ​ർ വി​ഭ​ജി​ക്കാ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്പോ​ൾ ഞ​ങ്ങ​ൾ യോ​ജി​പ്പി​ക്കാ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്നു. ഞ​ങ്ങ​ൾ ദു​ർ​ബ​ല​രെ സ​ഹാ​യി​ക്കു​ന്നു, അ​വ​ർ തെ​ര​ഞ്ഞെ​ടു​ത്ത ചി​ല വ​ൻ വ്യ​വ​സാ​യി​ക​ളെ സ​ഹാ​യി​ക്കു​ന്നു.’
എ​ല്ലാ​വ​രു​ടെ​യും സം​സ്കാ​ര​ത്തെ ബ​ഹു​മാ​നി​ക്കു​ക​യും സം​ര​ക്ഷി​ക്കു​ക​യും ചെ​യ്തു​കൊ​ണ്ടു മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്ന് കോ​ണ്‍ഗ്ര​സ് പ​റ​യു​ന്നു. ഭി​ന്നി​പ്പി​ക്കാ​നും ത​ക​ർ​ക്കാ​നും അ​ടി​ച്ച​മ​ർ​ത്താ​നു​മാ​ണ് ബി​ജെ​പി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഗോ​ത്ര​വ​ർ​ഗ​ക്കാ​രു​ടെ ച​രി​ത്ര​വും സം​സ്കാ​ര​വും ഇ​ല്ലാ​താ​ക്കാ​നാ​ണു ബി​ജെ​പി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ര​ണ്ട് ആ​ശ​യ​ങ്ങ​ൾ ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​ണു രാ​ജ്യ​ത്തു ന​ട​ക്കു​ന്ന​ത്- കോ​ണ്‍ഗ്ര​സ് നേ​താ​വ് പ​റ​ഞ്ഞു.


തെ​ര​ഞ്ഞെ​ടു​ത്ത ര​ണ്ടു മൂ​ന്നു വ്യ​വ​സാ​യി​ക​ൾ​ക്കും സ​ന്പ​ന്ന​ർ​ക്കും വേ​ണ്ടി​യാ​ണ് മോ​ദി സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​നം. സ​ന്പ​ന്ന​രു​ടെ​യും പാ​വ​ങ്ങ​ളു​ടെ​യും ര​ണ്ടു വ്യ​ത്യ​സ്ത ഇ​ന്ത്യ​യാ​ണു സൃ​ഷ്ടി​ക്കു​ന്ന​ത്. ദ​ളി​ത​ർ, ക​ർ​ഷ​ക​ർ, ദ​രി​ദ്ര​ർ, അ​ധഃ​സ്ഥി​ത​ർ എ​ന്നി​വ​ർ​ക്കുവേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​ൻ കോ​ണ്‍ഗ്ര​സ് ആ​ഗ്ര​ഹി​ക്കു​ന്നു. നോ​ട്ട് അ​സാ​ധു​വാ​ക്ക​ലും തെ​റ്റാ​യ ജി​എ​സ്ടി ന​ട​പ്പാ​ക്ക​ലും തി​രി​ച്ച​ടി​ച്ചു. പ​ണ​പ്പെ​രു​പ്പം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. രൂ​പ​യു​ടെ മൂ​ല്യം കൂ​പ്പു​കു​ത്തി.

ഇ​ന്ത്യ​യി​ൽ തൊ​ഴി​ൽ കി​ട്ടി​ല്ലെ​ന്നു യു​വാ​ക്ക​ൾ​ക്കെ​ല്ലാം അ​റി​യാം.സ്ഥി​തി​ഗ​തി​ക​ൾ ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും സ​മാ​ധാ​ന​വും ഐ​ക്യ​വും ഉ​ണ്ടാ​കു​ന്പോ​ൾ മാ​ത്ര​മേ ഇ​ന്ത്യ പു​രോ​ഗ​മി​ക്കു​ക​യു​ള്ളൂ​വെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് റാ​ലി​യി​ൽ പ​റ​ഞ്ഞു. ന​മ്മ​ൾ ഹി​ന്ദു​ക്ക​ളാ​ണെ​ന്ന​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു. എ​ന്നാ​ൽ മ​റ്റു മ​ത​ങ്ങ​ളെ​യും ബ​ഹു​മാ​നി​ക്കു​ക എ​ന്ന​തു ന​മ്മു​ടെ ക​ട​മ​യാ​ണ്. കോ​ണ്‍ഗ്ര​സി​ന്‍റെ ന​യ​ങ്ങ​ളും പ​രി​പാ​ടി​ക​ളും രാ​ജ്യ​താ​ത്​പ​ര്യ​ത്തി​നുവേ​ണ്ടി​യു​ള്ള​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.