വൈഎസ്ആർസിയുടെ രണ്ടു രാജ്യസഭാ സ്ഥാനാർഥികൾ തെലുങ്കാനയിൽനിന്ന്
Wednesday, May 18, 2022 1:51 AM IST
അ​​മ​​രാ​​വ​​തി: ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​ലെ ഭ​​ര​​ണ​​ക​​ക്ഷി​​യാ​​യ വൈ​​എ​​സ്ആ​​ർ കോ​​ൺ​​ഗ്ര​​സ് ര​​ണ്ടു തെ​​ലു​​ങ്കാ​​ന നേ​​താ​​ക്ക​​ളെ രാ​​ജ്യ​​സ​​ഭാ സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കി. ര​​ണ്ടു സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ ആ​​ന്ധ്ര​​ക്കാ​​രാ​​ണ്.

തെ​​ലു​​ങ്കാ​​ന​​യി​​ലെ മു​​ൻ ടി​​ഡി​​പി നേ​​താ​​ക്ക​​ളാ​​യ ആ​​ർ. കൃ​​ഷ്ണ​​യ്യ, ബീ​​ദ മ​​സ്താ​​ൻ റാ​​വു എ​​ന്നി​​വ​​രെ​​യാ​​ണ് വൈ​​എ​​സ്ആ​​ർ​​സി സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​ക്കി​​യ​​ത്. പി​​ന്നാ​​ക്ക വി​​ഭാ​​ഗ ക്വോ​​ട്ട​​യി​​ൽ​​നി​​ന്നാ​​ണ് ഇ​​വ​​രെ സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​ക്കി​​യ​​ത്. ടി​​ഡി​​പി​​യു​​ടെ പി​​ന്നാ​​ക്ക വോ​​ട്ടു​​ബാ​​ങ്കി​​ൽ വി​​ള്ള​​ലു​​ണ്ടാ​​ക്കു​​ക​​യെ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് ഈ ​​നീ​​ക്കം.


മു​​ഖ്യ​​മ​​ന്ത്രി ജ​​ഗ​​ൻ മോ​​ഹ​​ൻ റെ​​ഡ്ഢി​​യു​​ടെ സ്വ​​കാ​​ര്യ അ​​ഭി​​ഭാ​​ഷ​​ക​​നാ​​യ എ​​സ്. നി​​ര​​ഞ്ജ​​ൻ റെ​​ഡ്ഢി, വി​​ജ​​യ​​സാ​​യി റെ​​ഡ്ഢി എ​​ന്നി​​വ​​രാ​​ണു മ​​റ്റു സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ 175 അം​​ഗ സ​​ഭ​​യി​​ൽ 151 പേ​​രു​​ടെ പി​​ന്തു​​ണ​​യു​​ള്ള വൈ​​എ​​സ്ആ​​ർ​​സി​​ക്ക് നാ​​ലു പേ​​രെ​​യും വി​​ജ​​യി​​പ്പി​​ക്കാ​​നാ​​കും. ഇ​​തോ​​ടെ സം​​സ്ഥാ​​ന​​ത്ത് 11 രാ​​ജ്യ​​സ​​ഭാം​​ഗ​​ങ്ങ​​ളി​​ൽ ഒ​​ന്പ​​തു പേ​​രും വൈ​​എ​​സ്ആ​​ർ​​സി പ്ര​​തി​​നി​​ധി​​ക​​ളാ​​കും. ടി​​ഡി​​പി​​ക്കും ബി​​ജെ​​പി​​ക്കും ഓ​​രോ എം​​പി​​മാ​​രു​​ണ്ടാ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.