ഡൽഹി ലെഫ്. ഗവർണർ രാജിവച്ചു
ഡൽഹി  ലെഫ്. ഗവർണർ  രാജിവച്ചു
Thursday, May 19, 2022 2:06 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജാ​ൽ രാ​ഷ്‌ട്ര​പ​തി​ക്ക് രാ​ജി​ക്ക​ത്ത് ന​ൽ​കി. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് രാ​ജി. വി​ര​മി​ച്ച സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​നി​ൽ ബൈ​ജാ​ൽ 2016 ഡി​സം​ബ​റി​ലാ​ണ് ഡ​ൽ​ഹി ലെ​ഫ്. ഗ​വ​ർ​ണ​റാ​യി ചു​മ​ത​ല​യേ​റ്റ​ത്.

ഡ​ൽ​ഹി ഭ​രി​ക്കു​ന്ന ആം ​ആ​ദ്മി പാ​ർ​ട്ടി​യും കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​തി​നി​ധി​യാ​യ ലെ​ഫ്. ഗ​വ​ർ​ണ​റും ത​മ്മി​ൽ അ​ധി​കാ​ര ത​ർ​ക്ക​ങ്ങ​ളും ഏ​റ്റു​മു​ട്ട​ലു​ക​ളും പ​തി​വാ​യി​രു​ന്നു. ഇ​വ​രു​ടെ ത​ർ​ക്കം സു​പ്രീം​കോ​ട​തി​യി​ലും എ​ത്തി. 2018 ൽ ​ഇ​രു​പ​ക്ഷ​ത്തി​ന്‍റെ​യും അ​ധി​കാ​രപ​രി​ധി വ്യ​ക്ത​മാ​ക്കി സു​പ്രീം​കോ​ട​തി വി​ധി​യും പ്ര​സ്താ​വി​ച്ചു.


ഭൂ​മി, പോ​ലീ​സ്, ക്ര​മ​സ​മാ​ധാ​നം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലൊ​ഴി​കെ ലെ​ഫ്. ഗ​വ​ർ​ണ​ർ​ക്ക് സ്വ​ത​ന്ത്ര തീ​രു​മാ​നം എ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്. 1969 ബാ​ച്ച് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​നി​ൽ ബൈ​ജാ​ൽ വാ​ജ്പേ​യ് സ​ർ​ക്കാ​രിൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലാ​യി​രു​ന്നു. മ​റ്റു മ​ന്ത്രാ​ല​യ​ങ്ങ​ളി​ലും നി​ർ​ണാ​യ​ക ചു​മ​ത​ല​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. യു​പി​എ കാ​ല​ത്ത് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു നാ​ഷ​ണ​ൽ അ​ർ​ബ​ൻ റി​ന്യൂ​വ​ൽ മി​ഷ​നി​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.