ദേശീയ ഹരിത ട്രൈബ്യൂണൽ രൂപീകരണം സുപ്രീംകോടതി ശരിവച്ചു
ദേശീയ ഹരിത ട്രൈബ്യൂണൽ രൂപീകരണം സുപ്രീംകോടതി ശരിവച്ചു
Thursday, May 19, 2022 2:08 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: 2010ലെ ​ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ നി​യ​മ​ത്തി​ന്‍റെ മൂ​ന്നാം വ​കു​പ്പി​ന്‍റെ ഭ​ര​ണ​ഘ​ട​നാ സാ​ധു​ത ശ​രി​വ​ച്ച് സു​പ്രീം​കോ​ട​തി. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ ബെ​ഞ്ച് സ്ഥാ​പി​ക്ക​ണം എ​ന്ന ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി.

ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ നി​യ​മം അ​നു​സ​രി​ച്ച് കേ​ന്ദ്രസ​ർ​ക്കാ​രി​ന് ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ രൂ​പീ​ക​രി​ക്കാ​നും വി​ജ്ഞാ​പ​നം ചെ​യ്യാ​നും അ​ധി​കാ​ര​മു​ണ്ട്. പ്ര​സ്തു​ത ട്രൈ​ബ്യൂ​ണ​ലി​ന് നി​യ​മാ​നു​സൃ​ത അ​ധി​കാ​ര പ​രി​ധി​ക​ളു​മു​ണ്ടെ​ന്നും മൂ​ന്നാം വ​കു​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തു ചോ​ദ്യം ചെ​യ്ത് മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​യി​ലെ ഒ​രു സം​ഘം അ​ഭി​ഭാ​ഷ​ക​ർ ന​ൽ​കി​യ ഹ​ർ​ജി നി​രാ​ക​രി​ച്ചാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ കെ.​എം. ജോ​സ​ഫ്, ഋ​ഷി​കേ​ശ് റോ​യ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ചി​ന്‍റെ വി​ധി. ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വു​ക​ൾ​ക്കെ​തി​രേ നേ​രി​ട്ടു സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് അ​പ്പീ​ൽ പോ​കു​ന്ന​ത് ഹൈ​ക്കോ​ട​തി​യു​ടെ അ​ധി​കാ​ര​പ​രി​ധി​യെ താ​ഴ്ത്തി​ക്കെ​ട്ടു​ന്നി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.


ഭോ​പ്പാ​ലി​ലും ജ​ബ​ൽ​പൂ​രി​ലും ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ ബെ​ഞ്ചു​ക​ൾ സ്ഥാ​പി​ക്ക​ണം എ​ന്ന ആ​വ​ശ്യ​വും സു​പ്രീം​കോ​ട​തി ത​ള്ളി.

ദേ​ശീ​യ ഹ​രി​ത്ര ട്രൈ​ബ്യൂ​ണ​ൽ രൂ​പീ​ക​രി​ക്കാ​നു​ള്ള നി​യ​മം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നാ​യി​രു​ന്നു ഹ​ർ​ജി​ക്കാ​രു​ടെ വാ​ദം. നി​യ​മം ന​ട​പ്പി​ലാ​കു​ന്പോ​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ സം​സ്ഥാ​ന​ങ്ങ​ളെ​യോ ചീ​ഫ് ജ​സ്റ്റീ​സി​നെ​യോ അ​റി​യി​ക്കാ​തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ട്രൈ​ബ്യൂ​ണ​ൽ ബെ​ഞ്ചു​ക​ൾ സ്ഥാ​പി​ക്കും. അ​തി​നാ​ൽ നി​യ​മം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നും പ​രാ​തി​ക്കാ​ർ വാ​ദി​ച്ചു. ഈ ​വാ​ദ​ങ്ങ​ൾ ത​ള്ളി​യ സു​പ്രീം​കോ​ട​തി കേ​ന്ദ്ര​ത്തി​ന് നി​യ​മ​വു​മാ​യി മു​ന്നോ​ട്ടു പോ​കാ​മെ​ന്നും ആ​വ​ശ്യ​മാ​യ ച​ട്ട​ങ്ങ​ൾ രൂ​പീ​ക​രി​ക്കാ​മെ​ന്നും വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.