പാംഗോംഗ് തടാകത്തിൽ വന്പൻ പാലം പണിത് ചൈന
പാംഗോംഗ് തടാകത്തിൽ വന്പൻ പാലം പണിത് ചൈന
Thursday, May 19, 2022 2:08 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ പാം​ഗോം​ഗ് ത​ടാ​ക​ത്തി​ൽ സെ​നി​ക​വ്യൂ​ഹ​ങ്ങ​ളെ വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള വ​ന്പ​ൻ പാ​ലം പ​ണി​തു ചൈ​ന. യ​ഥാ​ർ​ഥ നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്കു സ​മീ​പമുണ്ടാ​യ അ​തി​ർ​ത്തി​ത്ത​ർ​ക്ക​ത്തി​ലും സം​ഘ​ർ​ഷ​ത്തി​ലും അ​യ​വു​വ​രു​ത്താ​ൻ പ​ല​വ​ട്ടം ന​ട​ത്തി​യ സൈ​നി​ക​ച​ർ​ച്ച​ക​ൾ തു​ട​ർ​ച്ച​യാ​യി തീ​രു​മാ​ന​ത്തി​ൽ എ​ത്താ​തെ പി​രി​യു​ന്ന​തി​നി​ട​യി​ലാ​ണ് ചൈ​ന​യു​ടെ നീ​ക്കം.

ക​ഴി​ഞ്ഞ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ച് ഏ​പ്രി​ലി​ൽ പൂ​ർ​ത്തി​യാ​ക്കി​യ ആ​ദ്യ പാ​ലം ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​പ്പോ​ൾ നി​ർ​മി​ക്കു​ന്ന വ​ന്പ​ൻ പാ​ല​ത്തി​നാ​വ​ശ്യ​മാ​യ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ പീ​പ്പി​ൾ​സ് ലി​ബ​റേ​ഷ​ൻ ആ​ർ​മി എ​ത്തി​ക്കു​ന്ന​ത്. മൂ​ന്നാ​ഴ്ച മു​ന്പാ​ണു ര​ണ്ടാ​മ​ത്തെ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ഇ​ന്ത്യ​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്.


ക​ര​യാ​ൽ ചു​റ്റ​പ്പെ​ട്ടു കി​ട​ക്കു​ന്ന 135 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള പാം​ഗോം​ഗ് ത​ടാ​കം ഭാ​ഗി​ക​മാ​യി ല​ഡാ​ക്ക് മേ​ഖ​ല​യി​ലും ടി​ബ​റ്റി​ലും വ്യാ​പി​ച്ചു കി​ട​ക്കു​ന്നു. സൈ​നി​ക​രെ​യും ഭാ​രം കു​റ​ഞ്ഞ വാ​ഹ​ന​ങ്ങ​ളെ​യും മാ​ത്രം വ​ഹി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്ന പ​ഴ​യ പാ​ല​ത്തെ അ​പേ​ക്ഷി​ച്ച് വ​ലു​പ്പ​മേ​റി​യ പു​തി​യ പാ​ല​ത്തി​ന് സൈ​നി​ക യൂ​ണി​റ്റു​ക​ളെ വ​ഹി​ക്കു​ന്ന​തി​നു​ള്ള ശേ​ഷി​യു​ണ്ട്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ പ​ഴ​യ പാ​ല​ത്തി​നു ചു​റ്റും ചൈ​നീ​സ് സൈ​ന്യം സൈ​നി​ക യൂ​ണി​റ്റു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡു​ക​ൾ നി​ർ​മി​ക്കു​ന്ന​ത് ഉ​പ​ഗ്ര​ഹചി​ത്ര​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.