ചൈനയുടെ പാലംനിർമാണം നിഷേധിക്കാതെ കേന്ദ്രം
ചൈനയുടെ പാലംനിർമാണം നിഷേധിക്കാതെ കേന്ദ്രം
Friday, May 20, 2022 2:14 AM IST
പ്ര​ത്യേ​ക ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ പാം​ഗോം​ഗ് ​ത​ടാ​ക​ത്തി​ന് ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ത്ത് ചൈ​ന വ​ലി​യ ര​ണ്ടാ​മ​ത്തെ പാ​ലം നി​ർ​മി​ക്കു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ശ്ര​ദ്ധി​ച്ചെ​ന്നും സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും ഇ​ന്ത്യ. പാ​ലം നി​ർ​മാ​ണം അ​ധി​നി​വേ​ശ​മാ​ണെ​ന്നാ​ണ് എ​ല്ലാ​യ്പ്പോ​ഴും ഇ​ന്ത്യ ക​രു​തു​ന്ന​തെ​ന്നു വി​ദേ​ശ​കാ​ര്യ വ​ക്താ​വ് അ​രി​ന്ദം ബാ​ഗ്ചി പ​റ​ഞ്ഞു.

“പാ​ല​ത്തെ​ക്കു​റി​ച്ചു​ള​ള റി​പ്പോ​ർ​ട്ടു​ക​ൾ ക​ണ്ടു. സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. തീ​ർ​ച്ച​യാ​യും അ​ത് അ​ധി​നി​വേ​ശ​മാ​ണെ​ന്നു തോ​ന്നി’’. പാം​ഗോം​ഗ് ത​ടാ​ക​ത്തി​ലെ ചൈ​ന​യു​ടെ വ​ൻ​പാ​ലം നി​ർ​മാ​ണം നി​ഷേ​ധി​ക്കാ​തെ വി​ദേ​ശ​കാ​ര്യ വ​ക്താ​വ് പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ൽ സ​മാ​ധാ​ന​പ​ര​മാ​യ പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​ന് ചൈ​ന​യു​മാ​യി ച​ർ​ച്ച തു​ട​രു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ൽ തു​ട​രു​ന്ന സൈ​നി​ക സം​ഘ​ർ​ഷ​ത്തെ​ക്കു​റി​ച്ച് സൈ​നി​ക, ന​യ​ത​ന്ത്ര ത​ല​ങ്ങ​ളി​ൽ ചൈ​ന​യു​മാ​യി പ​തി​വാ​യി ഇ​ന്ത്യ ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.

ഈ ​വ​ർ​ഷം ആ​ദ്യം ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി വാ​ങ് യി​യു​ടെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന വേ​ള​യി​ലും ഇ​ക്കാ​ര്യ​ങ്ങ​ൾ നേ​രി​ട്ടു ച​ർ​ച്ച ചെ​യ്തി​രു​ന്നു. ചൈ​ന​യു​ടെ സൈ​നി​ക വി​ന്യാ​സ​ത്തി​ൽ നി​ന്ന് ഉ​ണ്ടാ​കു​ന്ന സം​ഘ​ർ​ഷ​ങ്ങ​ളും പി​രി​മു​റു​ക്ക​ങ്ങ​ളും അ​നു​ര​ഞ്ജി​പ്പി​ക്കാ​നാ​വി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ ഇ​തി​ന​കം ചൈ​നീ​സ് പ​ക്ഷ​ത്തോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും വ​ക്താ​വ് ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.