ഭീകരവാദ ഫണ്ടിംഗ്: യാസിൻ മാലിക് കുറ്റക്കാരനെന്ന് കോടതി
ഭീകരവാദ ഫണ്ടിംഗ്: യാസിൻ മാലിക് കുറ്റക്കാരനെന്ന് കോടതി
Friday, May 20, 2022 2:14 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: ഭീ​ക​ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യ​തി​ന് കാ​ഷ്മീ​രി വി​ഘ​ട​ന​വാ​ദി നേ​താ​വ് യാ​സി​ൻ മാ​ലി​ക്കി​നെ പ്ര​ത്യേ​ക എ​ൻ​ഐ​എ കോ​ട​തി കു​റ്റം ചു​മ​ത്തി.
കാ​ഷ്മീ​ർ താ​ഴ്‌വര​യി​ലെ ഭീ​ക​ര​വാ​ദ, വി​ഘ​ട​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് കോ​ട​തി കു​റ്റം ചു​മ​ത്തി​യ​ത്.

മാ​ലി​ക്കി​ന്‍റെ സാ​ന്പ​ത്തി​ക സ്രോ​ത​സു​ക​ൾ സം​ബ​ന്ധി​ച്ചു വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​നു കോ​ട​തി എ​ൻ​ഐ​എ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ച്ച​തി​നു ശേ​ഷം പി​ഴ ചു​മ​ത്തേ​ണ്ട തു​ക​യും ശി​ക്ഷ​യു​ടെ കാ​ലാ​വ​ധി​യും നി​ർ​ണ​യി​ക്കു​മെ​ന്ന് ജ​സ്റ്റീ​സ് പ്ര​വീ​ണ്‍ സിം​ഗ് വ്യ​ക്ത​മാ​ക്കി. ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന, രാ​ജ്യ​ത്തി​നെ​തി​രെ യു​ദ്ധ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യു​ക, സ​മാ​ധാ​നം ത​ക​ർ​ക്കു​ക, നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ക തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് യാ​സി​ൻ മാ​ലി​ക്കി​നെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.


വി​ഘ​ട​ന​വാ​ദ​ത്തി​ന്‍റെ പേ​രി​ൽ ജ​മ്മു​വി​ലും കാ​ഷ്മീ​രി​ലും ഭീ​ക​ര​വാ​ദ​വും മ​റ്റു നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തു​ന്ന​തി​നു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യം സ്വ​രൂ​പി​ക്കു​ന്ന​തി​ന് യാ​സി​ൻ മാ​ലി​ക് വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ൾ രൂ​പീ​ക​രി​ച്ച​താ​യി കോ​ട​തി ക​ണ്ടെ​ത്തി.

ല​ഷ്ക​ർ ഇ ​ത്വ​യ്ബ (എ​ൽ​ഇ​ടി) സ്ഥാ​പ​ക​ൻ ഹാ​ഫി​സ് സ​യീ​ദ്, ഹി​സ്ബു​ൾ മു​ജാ​ഹി​ദ്ദീ​ൻ ത​ല​വ​ൻ സ​യ്യി​ദ് സ​ലാ​ഹു​ദ്ദീ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ സ​മാ​ന​മാ​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.