സ്കൂളിൽ ബീഫ്കറി കൊണ്ടുവന്നതിന് ഹെഡ്മിസ്ട്രസിനെ ജയിലിലടച്ചു
സ്കൂളിൽ ബീഫ്കറി കൊണ്ടുവന്നതിന് ഹെഡ്മിസ്ട്രസിനെ ജയിലിലടച്ചു
Friday, May 20, 2022 2:16 AM IST
ഗോ​​ൽ​​പാ​​റ: ആ​​സാ​​മി​​ൽ സ്കൂ​​ളി​​ൽ ബീ​​ഫ്ക​​റി കൊ​​ണ്ടു​​വ​​ന്ന​​തി​​നു ഹെ​​ഡ്മി​​സ്ട്ര​​സി​​നെ അ​​റ​​സ്റ്റ് ചെ​​യ്തു ജ​​യി​​ലി​​ല​​ട​​ച്ചു. ഡാ​​ലി​​മാ​​ൻ നെ​​സ​​യെ​​യാ​​ണ് ജ​​യി​​ലി​​ലാ​​യ​​ത്. മേ​​യ് 11 മു​​ത​​ൽ 14 വ​​രെ ന​​ട​​ന്ന ഗു​​ണോ​​ത്‌​​സ​​വ് 2022 പ​​രി​​പാ​​ടി​​ക്കി​​ടെ ഉ​​ച്ച​​ഭ​​ക്ഷ​​ണ​​ത്തോ​​ടൊ​​പ്പം ബീ​​ഫ്ക​​റി കൊ​​ണ്ടു​​വ​​ന്ന​​തി​​നാ​​ണ് ഡാ​​ലി​​മാ​​ൻ നെ​​സ​​യ്ക്ക് അ​​റ​​സ്റ്റും ജ​​യി​​ൽ​​വാ​​സ​​വും അ​​നു​​ഭ​​വി​​ക്കേ​​ണ്ടി​​വ​​ന്ന​​ത്. മേ​​യ് 16നാ​​ണ് ഹെ​​ഡ്മി​​സ്ട്ര​​സി​​നെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഹു​​ർ​​കാ​​ചും​​ഗി മി​​ഡി​​ൽ ഇം​​ഗ്ലീ​​ഷ് മീ​​ഡി​​യം സ്കൂ​​ൾ മാ​​നേ​​ജ്മെ​​ന്‍റ് ക​​മ്മി​​റ്റി​​യു​​ടെ പ​​രാ​​തി​​പ്ര​​കാ​​ര​​മാ​​ണ് ഹെ​​ഡ്മി​​സ്ട്ര​​സി​​നെ​​തി​​രേ കേ​​സെ​​ടു​​ത്ത​​ത്.


ആ​​സാ​​മി​​ൽ ബീ​​ഫ് ക​​ഴി​​ക്കു​​ന്ന​​തു കു​​റ്റ​​ക​​ര​​മ​​ല്ല. അ​​തേ​​സ​​മ​​യം, ആ​​സാം ക​ന്നു​കാ​ലി സം​ര​ക്ഷ​ണ നി​യ​മം, 2021 പ്ര​​കാ​​രം, ഹി​​ന്ദു, ജൈ​​ന, സി​​ക്ക് വി​​ഭാ​​ഗ​​ങ്ങ​​ൾ ഭൂ​​രി​​പ​​ക്ഷ​​മു​​ള്ള പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും ക്ഷേ​​ത്ര​​ത്തി​​ന്‍റെ​​യും വൈ​​ഷ്ണ​​വ ആ​​ശ്ര​​മ​​ങ്ങ​​ളു​​ടെ​​യും അ​​ഞ്ചു കി​​ലോ​​മീ​​റ്റ​​ർ ചു​​റ്റ​​ള​​വി​​വും ക​​ന്നു​​കാ​​ലി ക​​ശാ​​പ്പും ബീ​​ഫ് വി​​ല്പ​​ന​​യും നി​​രോ​​ധി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.