പിജി പ്രവേശനത്തിനും പൊതു പ്രവേശനപരീക്ഷ
Friday, May 20, 2022 2:16 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്കും ഇ​നി മു​ത​ൽ പൊ​തു പ്ര​വേ​ശ​നപ​രീ​ക്ഷ (സി​യു​ഇ​ടി) ഏ​ർ​പ്പെ​ടു​ത്തി യു​ജി​സി. അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം (2022-23) മു​ത​ൽ 42 കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്കു​ള്ള പൊ​തു പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ച​താ​യി യു​ജി​സി ചെ​യ​ർ​മാ​ൻ എം. ​ജ​ഗ​ദേ​ശ് കു​മാ​ർ വ്യ​ക്ത​മാ​ക്കി.

അ​പേ​ക്ഷാ ഫോ​മു​ക​ൾ നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി​യു​ടെ (എ​ൻ​ടി​എ) വെ​ബ്സൈ​റ്റി​ൽ -nta.ac.in- ല​ഭ്യ​മാ​ണ്.

ജൂ​ലൈ അ​വ​സാ​ന​വാ​രം ന​ട​ക്കു​ന്ന പ​രീ​ക്ഷ​യ്ക്കാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജൂ​ണ്‍ 18 വ​രെ അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷ​യി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ കോ​ഴ്സ് വി​വ​ര​ങ്ങ​ൾ അ​ത​ത് സ്ഥാ​പ​ന​ങ്ങ​ളു​ടെ സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.