ഇന്ദ്രാണി മുഖർജി ജയിൽ മോചിതയായി
ഇന്ദ്രാണി മുഖർജി ജയിൽ മോചിതയായി
Saturday, May 21, 2022 1:02 AM IST
മും​​​ബൈ: ഷീ​​​ന ബോ​​​റ വ​​​ധ​​​ക്കേ​​​സി​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട് ആ​​​റു​​​വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ​​​യാ​​​യി ത​​​ട​​​വു​​​ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന മു​​​ൻ മീ​​​ഡി​​​യ എ​​​ക്സി​​​ക്യു​​​ട്ടീ​​​വ് ഇ​​​ന്ദ്രാ​​​ണി മു​​​ഖ​​​ർ​​​ജി ജ​​​യി​​​ൽ​​​മോ​​​ചി​​​ത​​​യാ​​​യി.

പ്ര​​​ത്യേ​​​ക സി​​​ബി​​​ഐ കോ​​​ട​​​തി ആ​​​വ​​​ർ​​​ത്തി​​​ച്ച് ജാ​​​മ്യം നി​​​ഷേ​​​ധി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച ഇ​​​ന്ദ്രാ​​​ണി​​​ക്ക് ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​​​ന്ന​​​ലെ അ​​​ഞ്ച​​​ര​​​യോ​​​ടെ മും​​​ബൈ​​​യി​​​ലെ ബൈ​​​ക്കു​​​ള വ​​​നി​​​താ ജ​​​യി​​​ലി​​​നു​ പു​​​റ​​​ത്തെ​​​ത്തി​​​യ ഇ​​​ന്ദ്രാ​​​ണി​​​യെ സ്വീ​​​ക​​​രി​​​ക്കാ​​​ൻ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ജ​​​യി​​​ലി​​​നു​​​പു​​​റ​​​ത്ത് എ​​​ത്തി​​​യി​​​രു​​​ന്നു.


ആ​​​ദ്യ വി​​​വാ​​​ഹ​​​ത്തി​​​ലെ മ​​​ക​​​ളാ​​​യ ഷീ​​​ന ബോ​​​റ​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ലാ​​​ണ് ഇ​​​ന്ദ്രാ​​​ണി ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട​​​ത്. മു​​​ൻ ഭ​​​ർ​​​ത്താ​​​വ് സ​​​ഞ്ജീ​​​വ് ഖ​​​ന്ന, ഡ്രൈ​​​വ​​​ർ ശ്യാം​​​വാ​​​ർ രാ​​​ജ് എ​​​ന്നി​​​വ​​​രും ഇ​​​ന്ദ്രാ​​​ണി​​​ക്കൊ​​​പ്പം അ​​​റ​​​സ്റ്റി​​​ലാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.