ജ്ഞാൻവാപി: ട്വീറ്റ് ചെയ്ത അധ്യാപകൻ അറസ്റ്റിൽ
ജ്ഞാൻവാപി: ട്വീറ്റ് ചെയ്ത അധ്യാപകൻ അറസ്റ്റിൽ
Sunday, May 22, 2022 2:26 AM IST
സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
ന്യൂ​​​ഡ​​​ൽ​​​ഹി: ജ്ഞാ​​​ൻ​​​വാ​​​പി മോ​​​സ്ക് വി​​​ഷ​​​യ​​​ത്തി​​​ൽ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ പോ​​​സ്റ്റി​​​ട്ട ഡ​​​ൽ​​​ഹി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ച​​​രി​​​ത്രവി​​​ഭാ​​​ഗം അ​​​ധ്യാ​​​പ​​​ക​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. മോ​​​സ്കി​​​നു​​​ള്ളി​​​ൽ ശി​​​വ​​​ലിം​​​ഗം ക​​​ണ്ടെ​​​ത്തി​​​യെ​​​ന്ന വാ​​​ദം ചോ​​​ദ്യം​​ചെ​​​യ്തു ട്വീ​​​റ്റ് ചെ​​​യ്ത, ഡ​​​ൽ​​​ഹി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്കു കീ​​​ഴി​​​ലു​​​ള്ള ഹി​​​ന്ദു കോ​​​ള​​​ജി​​​ലെ അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​ർ ര​​​ത്ത​​​ൻ ലാ​​​ലാണ് അ​​​റ​​​സ്റ്റിലായത്. അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യ വി​​​നീ​​​ത് ജി​​​ൻ​​​ഡാ​​​ലി​​​ന്‍റെ പ​​​രാ​​​തി​​​യി​​​ൽ നോ​​​ർ​​​ത്ത് ഡ​​​ൽ​​​ഹി സൈ​​​ബ​​​ർ പോ​​​ലീ​​​സാ​​​ണ് അ​​​ധ്യാ​​​പ​​​ക​​​നെ പിടികൂടി അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. സ​​​മൂ​​​ഹ​​​ത്തി​​​ൽ മ​​​ത​​​വി​​​ദ്വേ​​​ഷം പ​​​ര​​​ത്താ​​​ൻ ശ്ര​​​മി​​​ച്ചു എ​​​ന്നാ​​​ണു പ​​​രാ​​​തി.

ഡ​​​ൽ​​​ഹി തീ​​​സ് ഹ​​​സാ​​​രി കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ ര​​​ത്ത​​​ൻ ലാ​​​ലി​​​നെ 14 ദി​​​വ​​​സ​​​ത്തെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട​​​ണമെ​​​ന്ന് പോ​​​ലീ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു. അ​​​റ​​​സ്റ്റി​​​നു പി​​​ന്നാ​​​ലെ ഡ​​​ൽ​​​ഹി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ അ​​​ധ്യാ​​​പ​​​ക​​​രും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും നോ​​​ർ​​​ത്ത് ഡ​​​ൽ​​​ഹി സൈ​​​ബ​​​ർ പോലി​​​സ് സ്റ്റേ​​​ഷ​​​നു മു​​​ന്പി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചി​​​രു​​​ന്നു.

ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണ് ര​​​ത്ത​​​ൻ​​​ലാ​​​ലി​​​നെ​​​തി​​​രേ എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്. ശി​​​വ​​​ലിം​​​ഗ​​​ത്തെ സം​​​ബ​​​ന്ധി​​​ച്ച് പ്ര​​​കോ​​​പ​​​ന​​​പ​​​ര​​​മാ​​​യി പ​​​രാ​​​മ​​​ർ​​​ശി​​​ച്ചു എ​​​ന്നാ​​​ണ് ര​​​ത്ത​​​ൻ ലാ​​​ലി​​​നെ​​​തി​​​രേ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ലെ ആരോപണം. ഇ​​​ന്ത്യ​​​യി​​​ൽ എ​​​ന്തി​​​നെ​​​ക്കു​​​റി​​​ച്ചു സം​​​സാ​​​രി​​​ച്ചാ​​​ലും ആ​​​രു​​​ടെ​​​യെ​​​ങ്കി​​​ലു​​​മൊ​​​ക്കെ വി​​​കാ​​​രം വ്ര​​​ണ​​​പ്പെ​​​ടു​​​ന്ന അ​​​വ​​​സ്ഥ​​​യാ​​​ണ് നി​​​ല​​​വി​​​ലു​​​ള്ള​​​തെ​​​ന്നാ​​​ണ് ത​​​ന്‍റെ പോ​​​സ്റ്റി​​​നെ​​​ക്കു​​​റി​​​ച്ച് അ​​​റ​​​സ്റ്റി​​​ന് മു​​​ൻ​​​പ് ര​​​ത്ത​​​ൻ​​​ലാ​​​ൽ പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. ഇ​​​തൊ​​​ന്നും ഒ​​​രു പു​​​തി​​​യ വി​​​ഷ​​​യ​​​മ​​​ല്ല. താ​​​നൊ​​​രു ച​​​രി​​​ത്ര​​​കാ​​​ര​​​ൻ കൂ​​​ടി​​​യാ​​​ണ്. ആ ​​​നി​​​ല​​​യ്ക്ക് ഇ​​​തി​​​നു മു​​മ്പും പ​​​ല നി​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളും ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. വ​​​ള​​​രെ മാ​​​ന്യ​​​മാ​​​യ ഭാ​​​ഷ​​​യി​​​ൽ ത​​​ന്നെ​​​യാ​​​ണ് വി​​​ഷ​​​യം ട്വീ​​​റ്റ് ചെ​​​യ്ത​​​ത്. ത​​​ന്‍റെ നി​​​ല​​​പാ​​​ടി​​​ൽ ഉ​​​റ​​​ച്ചു നി​​​ൽ​​​ക്കു​​​ന്നു എ​​​ന്നു​​​മാ​​​ണ് ര​​​ത്ത​​​ൻ ലാ​​​ൽ പ​​​റ​​​യു​​​ന്ന​​​ത്.


അ​​​ധ്യാ​​​പ​​​ന​​​ത്തി​​​നു പു​​​റ​​​മേ അം​​​ബേ​​​ദ്ക​​​ർ​​​നാ​​​മ എ​​​ന്ന വാ​​​ർ​​​ത്ത പോ​​​ർ​​​ട്ട​​​ലി​​​ന്‍റെ എ​​​ഡി​​​റ്റ​​​ർ ഇ​​​ൻ ചീ​​​ഫ് കൂ​​​ടി​​​യാ​​​ണ് ആ​​​ക്ടി​​​വി​​​സ്റ്റും എ​​​ഴു​​​ത്തു​​​കാ​​​ര​​​നും​​കൂ​​​ടി​​​യാ​​​യ ര​​​ത്ത​​​ൻ ലാ​​​ൽ. ര​​​ത്ത​​​ൻ ലാ​​​ലി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​തി​​​ൽ ശ​​​ക്ത​​​മാ​​​യി അ​​​പ​​​ല​​​പി​​​ക്കു​​​ന്നു എ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് ദി​​​ഗ് വി​​​ജ​​​യ് സിം​​​ഗ് പ്ര​​​തി​​​ക​​​രി​​​ച്ചു.

ര​​​ത്ത​​​ൻലാ​​​ലി​​​ന് അ​​​ഭി​​​പ്രാ​​​യപ്ര​​​ക​​​ട​​​ന​​​ത്തി​​​നു​​​ള്ള ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ അ​​​വ​​​കാ​​​ശ​​​വും സ്വാ​​​ത​​​ന്ത്ര്യ​​​വു​​​മു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.