ഇന്ധനനി​കു​തി​ കു​റ​ച്ച​ത് മ​റ്റു വ​ഴി​ക​ളി​ല്ലാ​തെ
ഇന്ധനനി​കു​തി​ കു​റ​ച്ച​ത്    മ​റ്റു വ​ഴി​ക​ളി​ല്ലാ​തെ
Sunday, May 22, 2022 2:26 AM IST
പ്ര​ത്യേ​ക ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​വും പ​ണ​പ്പെ​രു​പ്പ​വും പി​ടി​വി​ട്ട് റി​ക്കാ​ർ​ഡി​ലെ​ത്തി​യ​തു പി​ടി​ച്ചു​കെ​ട്ടാ​ൻ ഇ​ന്ധ​ന​വി​ല കു​റ​യ്ക്കു​ക​യ​ല്ലാ​തെ കേ​ന്ദ്ര​ത്തി​നു മു​ന്നി​ൽ മ​റ്റു പോം​വ​ഴി​ക​ളൊ​ന്നും ഇ​ല്ലാ​യി​രു​ന്നു. ഇ​ന്ധ​ന വി​ല കൂ​ടി​യ​താ​ണ് രാ​ജ്യ​ത്താ​കെ വ​ലി​യ തോ​തി​ൽ വി​ല​ക്ക​യ​റ്റം സൃ​ഷ്ടി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നും കേ​ന്ദ്ര എ​ക്സൈ​സ് തീ​രു​വ കു​റ​യ്ക്കാ​തെ ത​ര​മി​ല്ലെ​ന്നും സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

ഇ​ന്ധ​ന വി​ല കു​റ​ച്ചെ​ങ്കി​ലും അ​ടു​ത്തി​ടെ കൂ​ട്ടി​യ ഓ​ട്ടോ, ടാ​ക്സി, ബ​സ് യാ​ത്രാ നി​ര​ക്കു​ക​ളും ച​ര​ക്കു ഗ​താ​ഗ​ത നി​ര​ക്കും കു​റ​യ്ക്കാ​നി​ട​യി​ല്ല. ഫ​ല​ത്തി​ൽ സാ​ധ​ന​വി​ല​ക​ളി​ലും യാ​ത്രാ ചെ​ല​വു​ക​ളി​ലും വ​ലി​യ ഇ​ള​വി​നു സാ​ധ്യ​ത കു​റ​വാ​ണ്.

പെ​ട്രോ​ൾ, ഡീ​സ​ൽ ചി​ല്ല​റ വി​ൽ​പ്പ​ന വി​ല സെ​ഞ്ചു​റി ക​ട​ന്ന​തോ​ടെ രാ​ജ്യ​ത്താ​കെ വി​ല​ക്ക​യ​റ്റം പി​ടി​വി​ട്ടു വ​ർ​ധി​ച്ചു. അ​രി, ഗോ​ത​ന്പ്, പ​യ​ർ​വ​ർ​ഗ​ങ്ങ​ൾ, ഭ​ക്ഷ്യ എ​ണ്ണ​ക​ൾ, പ​ച്ച​ക്ക​റി​ക​ൾ തു​ട​ങ്ങി അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല റി​ക്കാ​ർ​ഡി​ലെ​ത്തി. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ത​ന്നെ ഉ​പ​ഭോ​ക്തൃ വി​ല സൂ​ചി​ക​യും പ​ണ​പ്പെ​രു​പ്പ​ത്തോ​തും കു​ത്ത​നെ കൂ​ടി​യ​ത് സ​ർ​ക്കാ​രി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. ഉ​പ​ഭോ​ക്തൃ​വി​ല സൂ​ചി​ക റി​ക്കാ​ർ​ഡി​ലേ​ക്ക് ഉ​യ​ർ​ന്നു. ഏ​താ​നും സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഇ​ന്ധ​ന നി​കു​തി കു​റ​ച്ചെ​ങ്കി​ലും വി​ല​ക്ക​യ​റ്റ നി​യ​ന്ത്രി​ക്കാ​നാ​യി​ല്ല.


ഏ​താ​നും സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും നി​കു​തി കു​റ​ച്ചെ​ങ്കി​ലും പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല കാ​ര്യ​മാ​യി കു​റ​യ്ക്കാ​നാ​യി​ല്ല. ബി​ജെ​പി ഭ​ര​ണ സം​സ്ഥാ​ന​ങ്ങ​ളി​ൽ​പ്പോ​ലും ജ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നേ​ര​ത്തെ കൂ​ട്ടി​യ കേ​ന്ദ്ര എ​ക്സൈ​സ് നി​കു​തി കു​റ​യ്ക്കാ​തെ മ​റ്റു വ​ഴി​യി​ല്ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.