കുത്തബ്മിനാർ: ഹർജിയെ എതിർത്ത് പുരാവസ്തു വകുപ്പ്
കുത്തബ്മിനാർ: ഹർജിയെ എതിർത്ത് പുരാവസ്തു വകുപ്പ്
Wednesday, May 25, 2022 2:18 AM IST
ന്യൂ​ഡ​ൽ​ഹി: കു​ത്ത​ബ്മി​നാ​ർ സ​മു​ച്ച​യ​ത്തി​ൽ ഹി​ന്ദു- ജൈ​ന വി​ഗ്ര​ഹ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന ഹ​ർ​ജി​യെ എ​തി​ർ​ത്ത് പു​രാ​വ​സ്തു വ​കു​പ്പ്. ആ​രാ​ധ​ന ന​ട​ത്താ​നു​ള്ള അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ട് ഒ​രു​വി​ഭാ​ഗം കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് നി​ല​പാ​ട് അ​റി​യി​ച്ച​ത്.

കു​ത്ത​ബ്മി​നാ​ർ ഒ​രു ആ​രാ​ധ​നാ​ല​യ​മ​ല്ലെ​ന്നും സ്മാ​ര​ക​ത്തി​ന്‍റെ നി​ല​വി​ലെ അ​വ​സ്ഥ​യി​ൽ മാ​റ്റം വ​രു​ത്താ​നാ​കി​ല്ലെ​ന്നും ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​ക്കുവേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.