ചെ​ന്നൈ​യി​ൽ ബി​ജെ​പി നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്നു
ചെ​ന്നൈ​യി​ൽ  ബി​ജെ​പി നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്നു
Wednesday, May 25, 2022 2:18 AM IST
ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട്ടി​​ലെ ചെ​​ന്നൈ​​യി​​ൽ ബി​​ജെ​​പി നേ​​താ​​വി​​നെ മൂ​​ന്നം​​ഗ അ​​ക്ര​​മി​​സം​​ഘം വെ​​ട്ടി​​ക്കൊ​​ന്നു. ബാ​​ല​​ച​​ന്ദ​​ർ (30) ആ​​ണ് ചി​​ന്താ​​ദ്രി​​പേ​​ട്ടി​​ൽ കൊ​​ല്ല​​പ്പെ​​ട്ട​​ത്.

ബി​​ജെ​​പി​​യു​​ടെ എ​​സ്‌​‌സി-എ​​സ്ടി ഘ​​ട​​കം സെ​​ൻ​​ട്ര​​ൽ ചെ​​ന്നൈ ത​​ല​​വ​​നാ​​ണ് ഇ​​ദ്ദേ​​ഹം. വ​​ധ​​ഭീ​​ഷ​​ണി​​യെ​​ത്തു​​ട​​ർ​​ന്ന് ഇ​​ദ്ദേ​​ഹ​​ത്തി​​നു സു​​ര​​ക്ഷാ ജീ​​വ​​ന​​ക്കാ​​ര​​നെ ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.


ഇ​ന്ന​ലെ സാ​​മി​​നാ​​യ​​ക​​ൻ സ്ടീ​​റ്റി​​ൽ ഏ​​താ​​നും പേ​​രു​​മാ​​യി സം​​സാ​​രി​​ച്ചു​​കൊ​​ണ്ടി​​രി​​ക്ക​​വേ​​യാ​​യി​​രു​​ന്നു ബാ​ല​ച​ന്ദ​ർ കൊ​ല്ല​പ്പെ​ട്ട​ത്. ഈ ​​സ​​മ​​യം സു​​ര​​ക്ഷാ ജീ​​വ​​ന​​ക്കാ​​ര​​ൻ ബാ​​ല​​​കൃ​​ഷ്ണ​​ൻ ചാ​​യ കു​​ടി​​ക്കാ​​ൻ പോ​​യി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​ക്ര​മി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.