അഴിമതി: പഞ്ചാബിൽ ആരോഗ്യമന്ത്രി പുറത്ത്
അഴിമതി:  പഞ്ചാബിൽ  ആരോഗ്യമന്ത്രി പുറത്ത്
Wednesday, May 25, 2022 2:18 AM IST
ന്യൂ​ഡ​ൽ​ഹി: അ​ഴി​മ​തിക്കേ​സി​ൽ കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി​യ പ​ഞ്ചാ​ബ് ആ​രോ​ഗ്യ​മ​ന്ത്രി വി​ജ​യ് സിം​ഗ്ല​യെ പു​റ​ത്താ​ക്കി മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ൻ.

സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളി​ൽ ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യ​തി​നെത്തു​ട​ർ​ന്നാ​ണു ന​ട​പ​ടി. മ​ന്ത്രിസ്ഥാ​ന​ത്തുനി​ന്നു നീ​ക്കം ചെ​യ്ത​തി​നു തൊ​ട്ടു​പി​ന്നാ​ലെ പ​ഞ്ചാ​ബ് പോ​ലീ​സ് സിം​ഗ്ല​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ആ​രോ​ഗ്യ-കു​ടും​ബ ക്ഷേ​മ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള പ​ദ്ധ​തി ഏ​റ്റെ​ടു​ത്തു ന​ട​പ്പാ​ക്കാ​ൻ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ക​രാ​റു​കാ​ര​നോ​ട് മ​ന്ത്രി പ്ര​ത്യു​പ​കാ​രം ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ന്‍റെ ശ​ബ്ദ​രേ​ഖ ബ​ന്ധ​പെ​ട്ട വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ മു​ഖ്യ​മ​ന്ത്രി​യെ കേ​ൾ​പ്പി​ച്ചു.


തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ മ​ന്ത്രി​ക്കെ​തി​രേ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി. ശ​ബ്ദ​രേ​ഖ​യു​ടെ ആ​ധി​കാ​രി​ക​ത​യും മ​ന്ത്രി ശ​രിവ​ച്ച​തോ​ടെ​യാ​ണ് വി​ജ​യ് സിം​ഗ്ല അ​റ​സ്റ്റി​ലാ​യ​ത്. പ​ഞ്ചാ​ബി​ലെ ജ​ന​ങ്ങ​ൾ വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ആം ​ആ​ദ്മി പാ​ർ​ട്ടി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ​ഞ്ചാ​ബി​ൽ ഒ​രു ശ​ത​മാ​നം അ​ഴി​മ​തി പോ​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.

പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യു​ടെ തീ​രു​മാ​ന​ത്തി​ൽ അ​ഭി​മാ​നി​ക്കു​ന്ന​താ​യി ആം ​ആ​ദ്മി ദേ​ശീ​യ ക​ണ്‍വീ​ന​ർ അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.