വിനയ് കുമാർ സക്സേന ഡൽഹി ലഫ്. ഗവർണർ
വിനയ് കുമാർ സക്സേന ഡൽഹി ലഫ്. ഗവർണർ
Friday, May 27, 2022 1:38 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ലഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​റാ​യി വി​ന​യ് കു​മാ​ർ സ​ക്സേ​ന ചു​മ​ത​ല​യേ​റ്റു. ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സ് വി​പി​ൻ സം​ഗി രാ​ജ്നി​വാ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ, മ​ന്ത്രി​മാ​ർ, എം​എ​ൽ​എ​മാ​ർ, ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.


ലെ​ഫ്. ഗ​വ​ർ​ണ​റാ​യി​രു​ന്ന അ​നി​ൽ ബൈ​ജാ​ൽ രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഖാ​ദി ആ​ൻ​ഡ് വി​ല്ലേ​ജ് ഇ​ൻ​ഡ​സ്ട്രീ​സ് ക​മീ​ഷ​ൻ ചെ​യ​ർ​മാ​നാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു വി​ന​യ് സ​ക്സേ​ന​യെ പ​ക​രം നി​യ​മ​ച്ച​ത്. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി മേ​യ് 18 നാ​ണ് അ​നി​ൽ ബൈ​ജാ​ൽ രാ​ജി​വ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.