പട്ടികജാതി-പട്ടികവർഗ അവകാശം: നിയമം കർശനമാക്കണമെന്നു കേന്ദ്രം
Sunday, June 19, 2022 12:37 AM IST
ന്യൂ​ഡ​ൽ​ഹി: പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​രു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് കേ​ന്ദ്ര​നി​ർ​ദേ​ശം.

ഈ ​വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ കൃ​ത്യ​സ​മ​യ​ത്തു നീ​തി ന​ട​പ്പാ​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു.


സ​മൂ​ഹ​ത്തി​ലെ അ​വ​ശ​വി​ഭാ​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​തി​ജ്ഞ​ാബ​ദ്ധ​രാ​ണ്. പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ പ​രാ​തി​ക​ളി​ൽ അ​ടി​യ​ന്ത​ര​ന​ട​പ​ടി​യെ​ടു​ക്ക​ണം. ഇ​വ​ർ​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ക​ർ​ശ​ന​ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​നു യ​ഥാ​സ​മ​യം ആ​വ​ശ്യ​മാ​യ നി​യ​മ​ഭേ​ദ​ഗ​തി​ക​ൾ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും കേ​ന്ദ്രം നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.