രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്; ബിജെപി ചർച്ച നടത്തി
രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്; ബിജെപി ചർച്ച നടത്തി
Monday, June 20, 2022 12:55 AM IST
ന്യൂ​​ഡ​​ൽ​​ഹി: രാ​​ഷ്‌​​ട്ര​​പ​​തി തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു​​ള്ള ബി​​ജെ​​പി​​യു​​ടെ 14 അം​​ഗ മാ​​നേ​​ജ്മെ​​ന്‍റ് സ​​മി​​തി​​യു​​മാ​​യി പാ​​ർ​​ട്ടി അ​​ധ്യ​​ക്ഷ​​ൻ ജെ.​​പി. ന​​ദ്ദ ച​​ർ​​ച്ച ന​​ട​​ത്തി. സ​​മി​​തി ക​​ൺ​​വീ​​ന​​റാ​​യ കേ​​ന്ദ്ര​​മ​​ന്ത്രി ഗ​​ജേ​​ന്ദ്ര സിം​​ഗ് ഷെ​​ഖാ​​വ​​ത്, കേ​​ന്ദ്ര​​മ​​ന്ത്രി​​മാ​​രാ​​യ ജി.​​കി​​ഷ​​ൻ റെ​​ഡ്ഢി, അ​​ർ​​ജു​​ൻ റാം ​​മേ​​ഘ്‌​​വാ​​ൾ, ബി​​ജെ​​പി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ വി​​നോ​​ദ് താ​​വ്ഡെ, സി.​​ടി. ര​​വി തു​​ട​​ങ്ങി​​യ​​വ​​ർ ന​​ദ്ദ​​യു​​ടെ വീ​​ട്ടി​​ൽ ന​​ട​​ന്ന യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.​​രാ​​ഷ്‌​​ട്ര​​പ​​തി തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു​​ള്ള ബി​​ജെ​​പി​​യു​​ടെ ത​​ന്ത്ര​​ങ്ങ​​ൾ യോ​​ഗ​​ത്തി​​ൽ ച​​ർ​​ച്ച ചെ​​യ്തു.

ബി​​ജെ​​പി​​യു​​ടെ രാ​​ഷ്‌​​ട്ര​​പ​​തി​​സ്ഥാ​​നാ​​ർ​​ഥി​​യെ പ്ര​​ഖ്യാ​​പി​​ച്ചാ​​ൽ മാ​​നേ​​ജ്മെ​​ന്‍റ് സ​​മി​​തി​​യം​​ഗ​​ങ്ങ​​ൾ രാ​​ജ്യം മു​​ഴു​​വ​​ൻ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തും. പ്ര​​ചാ​​ര​​ണ​​ത്തി​​നും തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഏ​​കോ​​പ​​ന​​ത്തി​​നു​​മാ​​ണ് സ​​മി​​തി​​യം​​ഗ​​ങ്ങ​​ൾ വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ​​ത്തു​​ന്ന​​ത്. പ്ര​​തി​​പ​​ക്ഷ പാ​​ർ​​ട്ടി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള പാ​​ർ​​ട്ടി​​ക​​ളു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്താ​​ൻ ജെ.​​പി. ന​​ദ്ദ​​യെ​​യും കേ​​ന്ദ്ര​​മ​​ന്ത്രി രാ​​ജ്നാ​​ഥ് സിം​​ഗി​​നെ​​യും ബി​​ജെ​​പി ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. ശ​​ര​​ദ് പ​​വാ​​ർ, മ​​മ​​ത ബാ​​ന​​ർ​​ജി, നി​​തീ​​ഷ്കു​​മാ​​ർ, ഫാ​​റു​​ഖ് അ​​ബ്ദു​​ള്ള, ന​​വീ​​ൻ പ​​ട്നാ​​യി​​ക് തു​​ട​​ങ്ങി​​യ നേ​​താ​​ക്ക​​ളു​​മാ​​യി ന​​ദ്ദ​​യും രാ​​ജ്നാ​​ഥ് സിം​​ഗും ച​​ർ​​ച്ച ന​​ട​​ത്തി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.