ജിസാറ്റ്-24 വിക്ഷേപിച്ചു; സന്പൂർണശേഷിയും ടാറ്റാ പ്ലേ വാങ്ങി
ജിസാറ്റ്-24 വിക്ഷേപിച്ചു; സന്പൂർണശേഷിയും ടാറ്റാ പ്ലേ വാങ്ങി
Friday, June 24, 2022 12:53 AM IST
ബം​​​​ഗ​​​​ളൂ​​​​രു: ന്യൂ​​​​സ്പേ​​​​സ് ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡി(​​​​എ​​​​ൻ​​​​എ​​​​സ്ഐ​​​​എ​​​​ൽ)​​​​നു വേ​​​​ണ്ടി ഇ​​​​സ്രോ നി​​​​ർ​​​​മി​​​​ച്ച ജി​​​​സാ​​​​റ്റ് -24 വാ​​​​ർ​​​​ത്താ​​​​വി​​​​നി​​​​മ​​​​യ ഉ​​​​പ​​​​ഗ്ര​​​​ഹം ഫ്ര​​​​ഞ്ച് ഗ​​​​യാ​​​​ന​​​​യി​​​​ൽ​​​​നി​​ന്നു വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി വി​​​​ക്ഷേ​​​​പി​​​​ച്ചു. ഇ​​​​സ്രോ​​​​യു​​​​ടെ വാ​​​​ണി​​​​ജ്യ​​​​വി​​​​ഭാ​​​​ഗ​​​​മാ​​​​ണ് എ​​​​ൻ​​​​എ​​​​സ്ഐ​​​​എ​​​​ൽ. ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ത്തി​​​​ന്‍റെ സ​​​​ന്പൂ​​​​ർ​​​​ണ​​​​ശേ​​​​ഷി​​​​യും ഡി​​​​ടി​​​​എ​​​​ച്ച് സേ​​​​വ​​​​ന​​​​ദാ​​​​താ​​​​ക്ക​​​​ളാ​​​​യ ടാ​​​​റ്റാ പ്ലേ ​​​​വാ​​​​ട​​​​ക​​​​യ്ക്ക് എ​​​​ടു​​​​ത്തു.

24- കെ​​​​യു ബാ​​​​ൻ​​​​ഡ് വാ​​​​ർ​​​​ത്താ​​​​വി​​​​നി​​​​മ​​​​യ ഉ​​​​പ​​​​ഗ്ര​​​​ഹ​​​​മാ​​​​യ ജി​​​​സാ​​​​റ്റ്-24 ന് 4180 ​​​​കി​​​​ലോ​​​​ഗ്രാം ഭാ​​​​ര​​​​മാ​​​​ണു​​​​ള്ള​​​​ത്. ഫ്ര​​​​ഞ്ച് സ്പേ​​​​സ് ക​​​​ന്പ​​​​നി​​​​യാ​​​​യ ഏ​​​​രി​​​​യ​​​​ൻ​​​​സ്പേ​​​​സി​​​​ന്‍റെ ഏ​​​​രി​​​​യ​​​​ൻ- അ​​​​ഞ്ചി​​​​ൽ (വി​​​​എ275 ഫ്ലൈ​​​​റ്റ്) മ​​​​ലേ​​​​ഷ്യ​​​​ൻ ഉ​​​​പ​​​​ഗ്ര​​​​ഹം മി​​​​യാ​​​​സാ​​​​റ്റ്-3​​​​ഡി​​​​ക്കൊ​​​​പ്പ​​​​മാ​​​​ണ് ജി​​​​സാ​​​​റ്റ്- 24 ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​ത്തി​​​ലെ​​​​ത്തി​​​​യ​​​​ത്. ഇ​​​​ന്ന​​​​ല​​​​ത്തെ വി​​​​ക്ഷേ​​​​പ​​​​ണം വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് ഇ​​​​സ്രോ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഡോ. ​​​​എ​​​​സ്. സോ​​​​മ​​​​നാ​​​​ഥ് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.