നുഴഞ്ഞുകയറാൻ ശ്രമിച്ചയാൾ വെടിയേറ്റു മരിച്ചു
Tuesday, June 28, 2022 2:37 AM IST
ജമ്മു: ജമ്മുവിലെ അന്താരാഷ്ട്ര അതിർത്തിവഴി നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരൻ വെടിയേറ്റു മരിച്ചു. ഇന്നലെ പുലർച്ചെയാണു സംഭവം. മുന്നറിയിപ്പ് അവഗണിച്ച് അതിർത്തിയിലെത്തിയ ഇയാൾക്കുനേർക്ക് ബിഎസ്എഫ് ജവാന്മാർ മൂന്നു റൗണ്ട് വെടിയുതിർത്തെന്നു ബിഎസ്എസ് വക്താവ് പറഞ്ഞു.