കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വയോധികൻ കൊ​ല്ല​പ്പെ​ട്ടു
Wednesday, June 29, 2022 1:39 AM IST
കോ​യ​ന്പ​ത്തൂ​ർ: കു​റ്റാ​ല​ത്തി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കു​ടി​വെ​ള്ള വി​ത​ര​ണ വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. കു​റ്റാ​ലം കാ​ളി​ദാ​സ​ൻ (59) ആ​ണ് മ​രി​ച്ച​ത്.

ഇ​ദ്ദേ​ഹ​വും ഭാ​ര്യ​യും ടൗ​ണ്‍ ഹാ​ളി​ൽ നി​ന്ന് വീ​ട്ടു​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി ഷീ​ബ​യെ ബ​സി​ൽ ക​യ​റ്റി വി​ട്ട് കാ​ളി​ദാ​സ​ൻ ത​ന്‍റെ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ വീ​ട്ടി​ലേ​ക്കു പോ​ക​വെ സ​ർ​ക്കാ​ർ പോ​രാ​ത്തി​യി​ൽ വെ​ച്ച് വ​ഴി മ​റ​ച്ച കാ​ട്ടാ​ന ഇ​ദ്ദേ​ഹ​ത്തെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കാ​ളി​ദാ​സ​നെ പോ​ളു​വം​പ്പ​ട്ടി വ​ന​പാ​ല​ക​ർ കാ​രു​ണ്യ​ന​ഗ​റി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മൃ​ത​ദേ​ഹം കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കാ​രു​ണ്യ ന​ഗ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.