മലങ്കര ഗുരുഗ്രാം ഭദ്രാസനത്തിന്‍റെ അധ്യക്ഷനായി ഡോ. തോമസ് മാർ അന്തോണിയോസ് ഇന്നു സ്ഥാനമേൽക്കും
Thursday, June 30, 2022 12:16 AM IST
ന്യൂ​ഡ​ൽ​ഹി: മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ ഗു​രു​ഗ്രാം ഭ​ദ്രാ​സ​ന​ത്തി​ന്‍റെ പു​തി​യ അ​ധ്യ​ക്ഷ​നാ​യി ഡോ. ​തോ​മ​സ് മാ​ർ അ​ന്തോ​ണി​യോ​സ് ഇ​ന്നു സ്ഥാ​ന​മേ​ൽ​ക്കും.

നേ​ബ്സ​രാ​യ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ക​ത്തീ​ഡ്ര​ലി​ൽ രാ​വി​ലെ 8.30ന് ​ന​ട​ക്കു​ന്ന സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ൾ​ക്ക് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.


തു​ട​ർ​ന്നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഡ​ൽ​ഹി ല​ത്തീ​ൻ അ​തി​രൂ​പ​ത അ​ധ്യ​ക്ഷ​ൻ ഡോ. ​അ​നി​ൽ ജെ. ​കൂ​ട്ടോ, ഫ​രീ​ദാ​ബാ​ദ് രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ, യാ​ക്കോ​ബാ​യ സ​ഭ ഡ​ൽ​ഹി ഭ​ദ്രാ​സ​നാ​ധി​പ​ൻ കു​ര്യാ​ക്കോ​സ് മോ​ർ യൗ​സേ​ബി​യോ​സ്, ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ്, ശാ​ന്തി​ഗി​രി ആ​ശ്ര​മ​ത്തി​ലെ സ്വാ​മി സാ​യൂ​ജ്യാ​ന​ന്ദ്, സി​സ്റ്റ​ർ ലി​ഡി​യ, റെ​ജി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.