ഡൽഹിയിൽ കനത്ത മഴ; വിമാനങ്ങൾ തിരിച്ചുവിട്ടു
ഡൽഹിയിൽ കനത്ത മഴ; വിമാനങ്ങൾ തിരിച്ചുവിട്ടു
Friday, July 1, 2022 1:52 AM IST
ന്യൂ​ഡ​ൽ​ഹി: കൊ​ടും​ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി ഡ​ൽ​ഹി​യി​ൽ മ​ണ്‍സൂ​ണ്‍ മ​ഴ​യെ​ത്തി. ഇ​ന്ന​ലെ ഡ​ൽ​ഹി​യി​ൽ ല​ഭി​ച്ച ക​ന​ത്ത മ​ഴ​യി​ൽ വി​മാ​ന​യാ​ത്ര​ക്കാ​ർ​ക്ക് ഉ​ൾ​പ്പെ​ടെ ത​ട​സം നേ​രി​ട്ടു.

വേ​ന​ൽ​ച്ചൂടി​ൽ 40 ഡി​ഗ്രി​ക്ക ു മു​ക​ളി​ലാ​യി​രു​ന്ന താ​പ​നി​ല 27 ഡി​ഗ്രി​യാ​യി കു​റ​ഞ്ഞു. ക​ന​ത്ത മ​ഴ​യെത്തുട​ർ​ന്ന് ഡ​ൽ​ഹി​യി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന ര​ണ്ടു വി​മാ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ചു​വി​ട്ടു.

​യാ​ത്രാ​സ​മ​യ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കു​ന്ന​തു യാ​ത്ര​ക്കാ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് വി​മാ​ന​ക്ക​ന്പ​നി​ക​ൾ നി​ർ​ദേ​ശം ന​ൽ​കി. റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ഡ​ൽ​ഹി പോ​ലീ​സ് ട്രാ​ഫി​ക് നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി.


തെ​ക്കുപ​ടി​ഞ്ഞാ​റ​ൻ മ​ണ്‍സൂ​ണി​ന്‍റെ സാ​ന്നി​ധ്യ​മാ​ണ് മ​ഴ​യ്ക്കു കാ​ര​ണ​മെ​ന്നു വ്യ​ക്ത​മാ​ക്കി​യ കാ​ലാ​വ​സ്ഥാനി​രീ​ക്ഷ​ണ ക്രേ​ന്ദ്രം ഡ​ൽ​ഹി​ക്കു പു​റ​മേ ഉ​ത്ത​ർ​പ്ര​ദേ​ശ്, ഹി​മാ​ച​ൽപ്ര​ദേ​ശ്, പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ജ​മ്മു -കാ​ഷ്മീ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും മ​ണ്‍സൂ​ണ്‍ എ​ത്തി​യ​താ​യി വ്യ​ക്ത​മാ​ക്കി. അ​ടു​ത്ത പ​ത്തു ദി​വ​സ​വും ഡ​ൽ​ഹി​യി​ൽ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണു കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.