മണിപ്പുരിൽ മണ്ണിടിച്ചിൽ: ടെറിട്ടോറിയൽ ആർമി അംഗങ്ങൾ അടക്കം എട്ടു പേർ മരിച്ചു
മണിപ്പുരിൽ മണ്ണിടിച്ചിൽ: ടെറിട്ടോറിയൽ ആർമി  അംഗങ്ങൾ അടക്കം  എട്ടു പേർ മരിച്ചു
Friday, July 1, 2022 2:23 AM IST
ഗോ​ഹ​ട്ടി: പ​ടി​ഞ്ഞാ​റ​ൻ മ​ണി​പ്പു​രി​ലെ നോ​നി ജി​ല്ല​യി​ൽ തോ​രാ​മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ ടെ​റി​ട്ടോ​റി​യി​ൽ ആ​ർ​മി അം​ഗ​ങ്ങ​ളു​ൾ​പ്പെ​ടെ എ​ട്ടു​പേ​ർ മ​രി​ച്ചു. 13 പേ​ർ​ക്കു പ​രി​ക്കേറ്റു.

ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി​യു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ കാ​ണാ​താ​യ 45 പേ​ർ​ക്കാ​യി തെരച്ചി​ൽ തു​ട​രു​ക​യാ​ണ്. നോ​നി​യി​ലെ മ​ഖു​വാം മേ​ഖ​ല​യ്ക്കു സ​മീ​പ​മു​ള്ള ടു​പു​ൾ യാ​ർ​ഡ് റെ​യി​ൽ​വേ നി​ർ​മാ​ണ ക്യാ​ന്പി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം. ടെ​റി​ട്ടോ​റി​യ​ൽ ആ​ർ​മി​ക്കാ​യി​രു​ന്നു ക്യാ​ന്പി​ന്‍റെ സു​ര​ക്ഷാ​ചു​മ​ത​ല.

മ​ണ്ണി​ടി​ഞ്ഞൂ​വീ​ണ​തോ​ടെ മേ​ഖ​ല​യി​ലൂ​ടെ ഒ​ഴു​കു​ന്ന ഇ​ജ​യ് ന​ദി​യു​ടെ ഒ​ഴു​ക്ക് ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ടി​ഞ്ഞു​കൂ​ടി അ​ണ​ക്കെ​ട്ടി​നു സ​മാ​ന​മാ​യ അ​വ​സ്ഥ​യി​ൽ മ​ണി​ക്കൂ​റു​ക​ൾ​കൊ​ണ്ട് പ്ര​ദേ​ശം മാ​റി. അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണ് ഇ​ള​കി​മാ​റി​യാ​ൽ നോ​നി ജി​ല്ല​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ള​യ​വും മ​റ്റ് അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യേ​ക്കാ​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.


ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ​സേ​ന​യും സം​സ്ഥാ​ന​ത്തെ ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. മ​ഴ തു​ട​രു​ന്ന​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം മ​ന്ദീ​ഭ​വി​പ്പി​ക്കു​ന്നു​ണ്ട്. മ​ഴ​യും മ​ണ്ണി​ടി​ച്ചി​ലും മൂ​ലം പ​ല​യി​ട​ത്തും റോ​ഡ് ത​ക​ർ​ന്ന​തി​നാ​ൽ ദേ​ശീ​യ​പാ​ത 37 വ​ഴി​യു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.