ബിജെപി ദേശീയ എക്സിക്യൂട്ടീവിന് ഇന്നു തുടക്കം
ബിജെപി ദേശീയ എക്സിക്യൂട്ടീവിന് ഇന്നു തുടക്കം
Saturday, July 2, 2022 12:35 AM IST
ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: ബി​​​​ജെ​​​​പി ദേ​​​​ശീ​​​​യ എ​​​​ക്സി​​​​ക്യു​​​​ട്ടീ​​​​വ് യോ​​​​ഗം ഇ​​​​ന്നു ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ൽ തു​​​​ട​​​​ങ്ങും. തെ​​​​ന്നി​​​​ന്ത്യ​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ചു​​​​വ​​​​ടു​​​​റ​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ത​​​​ന്ത്ര​​​​ങ്ങ​​​​ൾ​​​​ക്ക് ഊ​​​​ന്ന​​​​ൽ​​​​ന​​​​ൽ​​​​കി​​​​യാ​​​​ണ് ദ്വി​​​​ദി​​​​ന സ​​​​മ്മേ​​​​ള​​​​നം.

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി, ബി​​​​ജെ​​​​പി ദേ​​​​ശീ​​​​യ അ​​​​ധ്യ​​​​ക്ഷ​​​​ൻ ജെ.​​​​പി. നദ്ദ, ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ ​​​​ഉ​​​​ൾ​​​​പ്പെ​​​​ടെ പ​​​​ങ്കെ​​​​ടു​​​​ക്കും. ഇ​​​​തോ​​​​ടൊ​​​​പ്പം കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​മാ​​​​രും ബി​​​​ജെ​​​​പി ഭ​​​​ര​​​​ണ​​​​സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​മാ​​​​രും ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ൽ പ​​​​ങ്കു​​​​ചേ​​​​രും.

ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ൽ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ​​​​ത്തു​​​​ട​​​​രു​​​​ന്ന ബി​​​​ജെ​​​​പി സ​​​​മീ​​​​പ​​​​സം​​​​സ്ഥാ​​​​ന​​​​മാ​​​​യ തെ​​​​ലു​​​​ങ്കാ​​​​ന​​​​യെ പ്ര​​​​തീ​​​​ക്ഷ​​​​യോ​​​​ടെ​​​​യാ​​​​ണു നോ​​​​ക്കി​​​​ക്കാ​​​​ണു​​​​ന്ന​​​​ത്. അ​​​​ടു​​​​ത്ത​​​​വ​​​​ർ​​​​ഷം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ക്കു​​​​ന്ന തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ൽ കെ. ​​​​ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര റാ​​​​വു​​​​വി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള തെ​​​​ലു​​​​ങ്കാ​​​​ന രാ​​​​ഷ്‌​​​​ട്ര സ​​​​മി​​​​തി​​​​യെ (ടി​​​​ആ​​​​ർ​​​​എ​​​​സ്) പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള ത​​​​ന്ത്ര​​​​ങ്ങ​​​​ൾ രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തും.


2020 ൽ ​​​​ഗ്രേ​​​​റ്റ​​​​ർ ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് മു​​​​നി​​​​സി​​​​പ്പ​​​​ൽ കോ​​​​ർ​​​​പ്പ​​​​റേ​​​​ഷ​​​​നി​​​​ലേ​​​​ക്കു ന​​​​ട​​​​ന്ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ 48 സീ​​​​റ്റു​​​​ക​​​​ൾ നേ​​​​ടാ​​​​നാ​​​​യ​​​​ത് ബി​​​​ജെ​​​​പി​​​​യു​​​​ടെ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. ടി​​​​ആ​​​​ർ​​​​എ​​​​സി​​​​ന് 56 സീ​​​​റ്റു​​​​ക​​​​ളും ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു. അ​​​​ടു​​​​ത്തി​​​​ടെ ന​​​​ട​​​​ന്ന ഹ​​​​സൂ​​​​റാ​​​​ബാ​​​​ദ്, ദു​​​​ബാ​​​​ക്ക ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ലും ബി​​​​ജെ​​​​പി മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​ന​​​​മാ​​​​ണ് കാ​​​​ഴ്ച​​​​വ​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.