മുഹമ്മദ് സുബൈറിന്‍റെ ജാമ്യാപേക്ഷ തള്ളി
Sunday, July 3, 2022 3:33 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ൾ​ട്ട് ന്യൂ​സ് സ​ഹ​സ്ഥാ​പ​ക​ൻ മു​ഹ​മ്മ​ദ് സു​ബൈ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി ഡ​ൽ​ഹി പ​ട്യാ​ല ഹൗ​സ് കോ​ട​തി. നാ​ലു ദി​വ​സ​ത്തെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഡ​ൽ​ഹി പോ​ലീ​സ് ഇ​ന്ന​ലെ സു​ബൈ​റി​നെ പ​ട്യാ​ല ചീ​ഫ് മെ​ട്രോ​പോ​ളി​റ്റ​ൻ മ​ജി​സ്ട്രേ​റ്റി​ന് മു​ൻ​പി​ൽ ഹാ​ജ​രാ​ക്കി​യ​ത്. ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ കോ​ട​തി മു​ഹ​മ്മ​ദ് സു​ബൈ​റി​നെ 14 ദി​വ​സ​ത്തെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ടു​ന്ന​തി​നും ഉ​ത്ത​ര​വി​ട്ടു.


സെ​ൻ​സ​ർ​ഷി​പ്പ് ബോ​ർ​ഡി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ച ഹി​ന്ദി സി​നി​മ​യി​ലെ രം​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ട്വീ​റ്റി​ന്‍റെ പേ​രി​ലാ​ണ് സു​ബൈ​റി​ന്‍റെ അ​റ​സ്റ്റെ​ന്നും ഇ​ക്കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി കു​റ്റാ​രോ​പി​ത​നാ​യ മു​ഹ​മ്മ​ദ് സു​ബൈ​റി​നെ ത​ട​ങ്ക​ലി​ൽ വ​യ്ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു​മാ​യി​രു​ന്നു അ​ഭി​ഭാ​ഷ​ക​യാ​യ വൃ​ന്ദ ഗ്രോ​വ​റി​ന്‍റെ വാ​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.