രാഹുലിന്‍റെ വ്യാജ വീഡിയോ: മാപ്പു പറഞ്ഞില്ലെങ്കിൽ നിയമ നടപടിയെന്ന് കോണ്‍ഗ്രസ്
രാഹുലിന്‍റെ വ്യാജ വീഡിയോ: മാപ്പു പറഞ്ഞില്ലെങ്കിൽ നിയമ നടപടിയെന്ന് കോണ്‍ഗ്രസ്
Sunday, July 3, 2022 3:33 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ എം​പി ഓ​ഫീ​സ് ആ​ക്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ ഗാ​ന്ധി മാ​ധ്യ​മ​ങ്ങ​ൾ​ക്കു ന​ൽ​കി​യ പ്ര​തി​ക​ര​ണം ഉ​ദ​യ്പു​രി​ലെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ബി​ജെ​പി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും വ്യാ​ജ വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ചു മാ​പ്പ് പ​റ​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി അ​ധ്യ​ക്ഷ​ന് കോ​ണ്‍ഗ്ര​സ് ക​ത്ത​യ​ച്ചു.

ഉ​ട​ൻ ക്ഷ​മ ചോ​ദി​ച്ചി​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​താ​വ് ജ​യ​റാം ര​മേ​ശ് അ​യ​ച്ച ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന് സീ ​ന്യൂ​സ് സം​പ്രേ​ഷ​ണം ചെ​യ്ത വീ​ഡി​യോ​യാ​ണ് തെ​റ്റാ​ണെ​ന്ന​റി​ഞ്ഞി​ട്ടും ബി​ജെ​പി നേ​താ​ക്ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. വീ​ഡി​യോ വ്യാ​ജ​മാ​യ​തു​കൊ​ണ്ടാ​ണു മ​റ്റു ചാ​ന​ലു​ക​ളി​ൽ വ​രാ​ത്ത​ത്. സീ ​ചാ​ന​ലി​നെ​തി​രേ നി​യ​മ​ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യും ക​ത്തി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.