ഉദയ്പുർ കൊലപാതകം: പ്രതികൾ എൻഐഎ കസ്റ്റഡിയിൽ
ഉദയ്പുർ കൊലപാതകം: പ്രതികൾ എൻഐഎ കസ്റ്റഡിയിൽ
Sunday, July 3, 2022 3:34 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: ഉ​ദ​യ്പു​ർ കൊ​ല​പാ​ത​ക​ക്കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ളാ​യ മു​ഹ​മ്മ​ദ് റി​യാ​സ്, ഗൗ​സ് മു​ഹ​മ്മ​ദ് എ​ന്നി​വ​രു​ൾ​പ്പെ​ടെ നാ​ലു പ്ര​തി​ക​ളെ 12 വ​രെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ (എ​ൻ​ഐ​എ) ക​സ്റ്റ​ഡി​യി​ൽ വി​ട്ട് പ്ര​ത്യേ​ക എ​ൻ​ഐ​എ കോ​ട​തി.

ര​ണ്ടു പ്ര​തി​ക​ൾ​ക്കും പാ​ക്കി​സ്ഥാ​ൻ മ​തസം​ഘ​ട​ന​യാ​യ ദ​വാ​ത്ത്-​ഇ-​ഇ​സ്ലാ​മി​യു​മാ​യി ബ​ന്ധ​മു​ള്ള​താ​യി എ​ൻ​ഐ​എ പ​റ​ഞ്ഞി​രു​ന്നു. കൊ​ല​പാ​ത​കം പാ​ക്കിസ്ഥാ​നി​ലു​ള്ള സ​ൽ​മാ​ൻ ഭാ​യ് എ​ന്ന വ്യ​ക്തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​സൂ​ത്ര​ണം ചെ​യ്ത​താ​ണെ​ന്നും എ​ൻ​ഐ​ഐ വ്യ​ക്ത​മാ​ക്കി.

പ്ര​വാ​ച​കനി​ന്ദ​യ്ക്കെതിരേ പ്ര​തി​ക​രി​ക്ക​ണ​മെ​ന്നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ പാ​ക്കി​സ്ഥാ​നി​ലു​ള്ള സ​ൽ​മാ​ൻഭാ​യി​യി​ൽ നി​ന്നു പ്ര​തി​ക​ൾ​ക്കു ല​ഭി​ച്ച​താ​യാ​ണ് എ​ൻ​ഐ​എ​യു​ടെ ക​ണ്ടെ​ത്ത​ൽ. ദ​വാ​ത്ത്-​ഇ-​ഇ​സ്ലാ​മി​യു​ടെ ക്ഷ​ണ​പ്ര​കാ​രം 45 ദി​വ​സ​ത്തെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ 2014 ഡി​സം​ബ​റി​ൽ മു​ഹ​മ്മ​ദ് ഗൗ​സ് പാ​ക്കി​സ്ഥാ​നി​ലേ​ക്കു പോ​യി​രു​ന്നു. തൊ​ട്ട​ടു​ത്ത വ​ർ​ഷം തി​രി​ച്ചെ​ത്തി​യ ഇ​യാ​ൾ ഏ​താ​നും വാ​ട്ട്സ്ആ​പ് ഗ്രൂ​പ്പു​ക​ളി​ലൂ​ടെ പാ​ക്കിസ്ഥാ​നി​ൽനി​ന്നു​ള്ള മ​റ്റു വ്യ​ക്തി​ക​ളു​മാ​യും ബ​ന്ധ​പ്പെ​ട്ടി​രു​ന്നു.


ലോ​ക​മെ​ന്പാ​ടു​മു​ള്ള തീ​വ്ര​വാ​ദി സം​ഘ​ട​ന​ക​ൾ​ക്കുവേ​ണ്ടി​യാ​ണ് കൊ​ല​പാ​ത​ക​ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​തെ​ന്നും എ​ൻ​ഐ​എ കൂ​ട്ടി​ച്ചേ​ർ​ത്തു. മു​ഖ്യ പ്ര​തി​ക​ൾ​ക്കു പു​റ​മേ മൊ​ഹ്സി​ൻ, ആ​സി​ഫ് എ​ന്നീ ര​ണ്ടു​പേ​ർകൂ​ടി വെ​ള്ളി​യാ​ഴ്ച അ​റ​സ്റ്റി​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.