ദത്തെടുക്കാൻ കാത്തുനിൽക്കുന്നതു പതിനായിരങ്ങൾ
ദത്തെടുക്കാൻ കാത്തുനിൽക്കുന്നതു പതിനായിരങ്ങൾ
Monday, July 4, 2022 1:19 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: കു​​​​​ഞ്ഞു​​​ങ്ങ​​​ളെ ദ​​​​​ത്തെ​​​​​ടു​​​​​ക്കാ​​​​​നാ​​​​​യി രാ​​​​​ജ്യ​​​​​ത്തു വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളാ​​​​​യി പ്ര​​​​​തീ​​​​​ക്ഷ​​​​​യോ​​​​​ടെ കാ​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് പ​​​​​തി​​​​​നാ​​​​​യി​​​​​ര​​​​​ങ്ങ​​​ൾ. മൂ​​​​​ന്നു​​​​​വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നി​​​​​ടെ ദ​​​​​ത്തെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി​​​​​ക്ര​​​​​മ​​​​​ങ്ങ​​​​​ളെ​​​​​ല്ലാം പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി​​​​​യ​​​​​ത് 16,000 ത്തോ​​​​​ളം ആ​​​​​ളു​​​​​ക​​​​​ളാ​​​​​ണ്.

ദ​​​​​ത്തി​​​​​നു നി​​​​​യ​​​​​മ​​​​​പ​​​​​ര​​​​​മാ​​​​​യ അ​​​​​നു​​​​​മ​​​​​തി ല​​​​​ഭി​​​​​ക്കു​​​​​ന്ന കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ ദൗ​​​​​ർ​​​​​ല​​​​​ഭ്യ​​​മാ​​​ണ് ആ​​​വ​​​ശ്യ​​​ക്കാ​​​രു​​​ടെ കാ​​​ത്തി​​​രി​​​പ്പ് വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​ത്. ന​​​​​ട​​​​​പ​​​​​ടി​​​​​ക്ര​​​​​മ​​​​​ങ്ങ​​​​​ളെ​​​ല്ലാം പൂ​​​ർ​​​ത്താ​​​യാ​​​ക്കി​​​യ 28,501 പേ​​​​​രാ​​​​​ണ് രാ​​​ജ്യ​​​ത്തു​​​ള്ള​​​തെ​​​ന്നും സെ​​​​​ൻ​​​​​ട്ര​​​​​ൽ അ​​​​​ഡോ​​​​​പ്ഷ​​​​​ൻ റി​​​​​സോ​​​​​ഴ്സ് അ​​​​​ഥോ​​​​​റി​​​​​റ്റി​​ പ​​​​​റ​​​​​യു​​​​​ന്നു. ഇ​​​​​തി​​​​​ൽ 16,155 പേ​​​​​ർ​​​​​ക്കു മൂ​​​​​ന്നു​​​​​വ​​​​​ർ​​​​​ഷം മു​​​​​ന്പേ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ അ​​​നു​​​മ​​​തി​​​ക​​​ൾ ല​​​ഭി​​​ച്ചു. ജൂ​​​​​ൺ 28 വ​​​​​രെ​​​​​യു​​​​​ള്ള ക​​​​​ണ​​​​​ക്ക​​​​​നു​​​​​സ​​​​​രി​​​​​ച്ച് 3,596 കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കാ​​​​​ണ് ദ​​​​​ത്തി​​​​​നു​​​​​ള്ള നി​​​​​യ​​​​​മ​​​​​പ​​​​​ര​​​​​മാ​​​​​യ അ​​​​​നു​​​​​മ​​​​​തി​​​യു​​​ള്ള​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.