നാഷണൽ ഹെറാൾഡ് കേസ് സോണിയ വീണ്ടും ഹാജരാകണം: ഇഡി
നാഷണൽ ഹെറാൾഡ് കേസ് സോണിയ വീണ്ടും ഹാജരാകണം: ഇഡി
Wednesday, July 27, 2022 1:29 AM IST
ന്യൂ​ഡ​ൽ​ഹി: നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേ​സി​ൽ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യെ എ​ൻ​ഫോ​ഴ്സ്​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഇ​ന്നു വീ​ണ്ടും ചോ​ദ്യംചെ​യ്യും. ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി ആ​റു മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന ഇ​ന്ന​ല​ത്തെ ചോ​ദ്യംചെ​യ്യ​ലി​നു ശേ​ഷ​മാ​ണ് ഇ​ന്നു വീ​ണ്ടും ഹാ​ജ​രാ​ക​ണ​മെ​ന്ന് ഇ​ഡി അ​റി​യി​ച്ച​ത്.

രാ​ഹു​ലിനും പ്രി​യ​ങ്കയ്ക്കുമൊ​പ്പ​മാ​ണ് സോ​ണി​യ ഡ​ൽ​ഹി​യി​ലെ ഇഡി ആ​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ എ​ത്തി​യ​ത്. രാ​വി​ലെ 11 ന് ഹാ​ജ​രാ​യ സോ​ണി​യ​യെ വൈ​കു​ന്നേ​രം ആ​റിനാണു വി​ട്ട​യ​ച്ച​ത്. ചോ​ദ്യംചെ​യ്യ​ലി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍ഗ്ര​സ് എം​പി​മാ​ർ പാ​ർ​ല​മെ​ന്‍റി​ലെ ഗാ​ന്ധിപ്ര​തി​മ​യു​ടെ അ​ടു​ത്തു​നി​ന്ന് വി​ജ​യ് ചൗ​ക്കി​ലേ​ക്കു പ്രതിഷേധ മാ​ർ​ച്ച് ന​ട​ത്തി.

പ്ര​തി​പ​ക്ഷ​ത്തെ ത​ക​ർ​ക്കു​ന്ന​തി​നു​ള്ള മോ​ദി-​അ​മി​ത് ഷാ ​കൂ​ട്ടു​കെ​ട്ടി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​യാ​ണ് ഇ​ഡി​യു​ടെ ചോ​ദ്യം ചെ​യ്യ​ലെ​ന്ന് രാ​ജ്യ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ​റ​ഞ്ഞു. വി​ജ​യ് ചൗ​ക്കി​ൽനി​ന്നു രാ​ഷ്‌ട്രപ​തിഭ​വ​നി​ലേ​ക്കു​ള്ള മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞ​തി​നെത്തുട​ർ​ന്ന് കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി വി​ജ​യ് ചൗ​ക്കി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു.

രാ​ഹു​ലി​നെ​യും കോ​ണ്‍ഗ്ര​സ് എം​പി​മാ​രാ​യ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, ജ​യ്റാം ര​മേ​ശ്, കെ.​സി. വേ​ണു​ഗോ​പാ​ൽ, മാ​ണി​ക്കം ടാ​ഗോ​ർ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, ര​മ്യ ഹ​രി​ദാ​സ് എ​ന്നി​വ​രെയും കോ​ണ്‍ഗ്ര​സ് വ​നി​താ പ്ര​വ​ർ​ത്ത​ക​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.

എ​ഐ​സി​സി ആ​സ്ഥാ​ന​ത്തു ത​ട​ഞ്ഞു​വ​ച്ച കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ​യും രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളെ​യും ഡ​ൽ​ഹി​യി​ലെ കിം​ഗ്സ് വേ ​പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് എ​ത്തി​ച്ച​ത്. വി​ജ​യ് ചൗ​ക്കി​ൽനി​ന്നു രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പെ​ടെ 50 എം​പി​മാ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കേ​ര​ള​ത്തി​ൽനി​ന്നു​ള്ള കോ​ണ്‍ഗ്ര​സ് എം​എ​ൽ​എ​മാ​രാ​യ റോ​ജി എം. ​ജോ​ണ്‍, അ​ൻ​വ​ർ സാ​ദ​ത്ത് എ​ന്നി​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. യൂ​ത്ത് കോ​ണ്‍ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ബി.​വി. ശ്രീ​നി​വാ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളെ പോ​ലീ​സ് കൈ​യേ​റ്റം ചെ​യ്ത​താ​യി പ​രാ​തി​യു​ണ്ട്. ചോ​ദ്യംചെ​യ്യ​ലി​നു ശേ​ഷം സോ​ണി​യ ഗാ​ന്ധി ഇ​ഡി ആ​സ്ഥാ​ന​ത്തുനി​ന്ന് ഇ​റ​ങ്ങി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളെ പോ​ലീ​സ് വി​ട്ട​യ​ച്ചു.

ജ​നാ​ധി​പ​ത്യ​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശ​മാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ല്ലാ​താ​ക്കു​ന്ന​തെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​താ​വ് സ​ച്ചി​ൻ പൈ​ല​റ്റ് പ​റ​ഞ്ഞു. ഇ​ന്ത്യ പോ​ലീ​സ് രാ​ജ്യ​മാ​യെ​ന്നും മോ​ദി രാ​ജാ​വാ​ണെ​ന്നു​മാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.