ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്
ഉപരാഷ്‌ട്രപതി  തെരഞ്ഞെടുപ്പ് ഇന്ന്
Saturday, August 6, 2022 2:32 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഉ​​​പ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഇ​​​ന്നു ന​​​ട​​​ക്കും. എ​​​ൻ​​​ഡി​​​എ​​​യി​​​ലെ ജ​​​ഗ്ദീ​​​പ് ധ​​​ൻ​​​ക​​​റും പ്ര​​​തി​​​പ​​​ക്ഷ​​​മു​​​ന്ന​​​ണി​​​യി​​​ലെ മാ​​​ർ​​​ഗ​​​ര​​​റ്റ് ആ​​​ൽ​​​വ​​​യു​​​മാ​​​ണു സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ. ധ​​​ൻ​​​ക​​​ർ വി​​​ജ​​​യ​​​മു​​​റ​​​പ്പി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. പാ​​​ർ​​​ല​​​മെ​​​ന്‍റ് ഹൗ​​​സി​​​ൽ രാ​​​വി​​​ലെ പ​​​ത്തു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു വ​​​രെ​​​യാ​​​ണു വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ക.

ലോ​​​ക്സ​​​ഭ​​​യി​​​ലെ​​​യും രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലെ​​​യും അം​​​ഗ​​​ങ്ങ​​​ളാ​​​യ 788 പേ​​​രാ​​​ണു വോ​​​ട്ട​​​ർ​​​മാ​​​ർ. നോ​​​മി​​​നേ​​​റ്റ​​​ഡ് അം​​​ഗ​​​ങ്ങ​​​ൾ​​​ക്കും വോ​​​ട്ട​​​വ​​​കാ​​​ശ​​​മു​​​ണ്ട്. ഉ​​​പ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യാ​​​ണു രാ​​​ജ്യ​​​സ​​​ഭ​​​യു​​​ടെ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ. ഇ​​​പ്പോ​​​ഴ​​​ത്തെ ഉ​​​പ​​​രാ​​​ഷ്‌‌​​​ട്ര​​​പ​​​തി എം. ​​​വെ​​​ങ്ക​​​യ്യ​​​നാ​​​യി​​​ഡു​​​വി​​​ന്‍റെ കാ​​​ലാ​​​വ​​​ധി ഈ ​​​മാ​​​സം പ​​​ത്തി​​​ന് അ​​​വ​​​സാ​​​നി​​​ക്കും.


എ​​​ൻ​​​ഡി​​​എ ഇ​​​ത​​​ര ക​​​ക്ഷി​​​ക​​​ളാ​​​യ ബി​​​എ​​​സ്പി, വൈ​​​എ​​​സ്ആ​​​ർ​​​സി, ബി​​​ജെ​​​ഡി എ​​​ന്നി​​​വ​​​യു​​​ടെ പി​​​ന്തു​​​ണ ജ​​​ഗ​​​ദീ​​​പ് ധ​​​ൻ​​​ക​​​റി​​​നു​​​ണ്ട്. ലോ​​​ക്സ​​​ഭ​​​യി​​​ലും രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലു​​​മാ​​​യി 36 എം​​​പി​​​മാ​​​രു​​​ള്ള തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ​​​നി​​​ന്നു വി​​​ട്ടു​​​നി​​​ൽ​​​ക്കു​​​ന്ന​​​ത് മാ​​​ർ​​​ഗ​​​ര​​​റ്റ് ആ​​​ൽ​​​വ​​​യ്ക്കു തി​​​രി​​​ച്ച​​​ടി​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.