വെങ്കയ്യ നായിഡുവിനു വികാരനിർഭര യാത്രയയപ്പ്
വെങ്കയ്യ നായിഡുവിനു വികാരനിർഭര യാത്രയയപ്പ്
Tuesday, August 9, 2022 2:07 AM IST
ന്യൂ​ഡ​ൽ​ഹി: ഉ​പ​രാ​ഷ്‌ട്ര​പ​തി പ​ദ​ത്തി​ൽ നാ​ളെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കു​ന്ന എം. ​വെ​ങ്ക​യ്യ​നാ​യി​ഡു​വി​ന് രാ​ജ്യ​സ​ഭ​യി​ൽ വി​കാ​ര​നി​ർ​ഭ​ര​മാ​യ യാ​ത്ര​യ​യ​പ്പ്.

ഇ​ന്ന​ലെ രാ​വി​ലെ 11 മ​ണി​ക്ക് സ​മ്മേ​ളി​ച്ച രാ​ജ്യ​സ​ഭ​യി​ൽ ക​ക്ഷിനേ​താ​ക്ക​ൾ രാ​ജ്യ​സ​ഭാ​ധ്യ​ക്ഷ​ന് അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍റെ ചു​മ​ത​ല​ക​ൾ ഉ​ൾ​പ്പെ​ടെ നി​ർ​വ​ഹി​ച്ച വെ​ങ്ക​യ്യ നാ​യി​ഡു ഒ​ന്നാം മോ​ദി മ​ന്ത്രി​സ​ഭ​യി​ൽ വാ​ർ​ത്താ വി​ത​ര​ണ പ്ര​ക്ഷേ​പ​ണ വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴാ​ണ് 2017 ഓ​ഗ​സ്റ്റ് 11ന് ​ഉ​പ​രാ​ഷ്‌ട്ര​പ​തി​യാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്.

വി​ര​മി​ച്ച​തി​നു ശേ​ഷ​വും പൊ​തു​ജീ​വി​ത​ത്തി​ലെ നാ​യി​ഡു​വി​ന്‍റെ അ​നു​ഭ​വം രാ​ജ്യ​ത്തി​ന് തു​ട​ർ​ന്നും പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞ​ത്. നാ​യി​ഡു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ നി​ര​വ​ധി ച​രി​ത്രനി​മി​ഷ​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ച്ച സ​ഭാം​ഗ​ങ്ങ​ൾ​ക്ക് ഇ​ത് വി​കാ​ര നി​ർ​ഭ​ര​മാ​യ നി​മി​ഷ​മാ​ണ്. രാ​ജ്യ​ത്തെ യു​വാ​ക്ക​ൾ​ക്കു വേ​ണ്ടി കൂ​ടു​ത​ൽ പ്ര​വ​ർ​ത്തി​ച്ച ഉ​പ​രാ​ഷ്‌ട്ര​പ​തി രാ​ജ്യ​സ​ഭ​യി​ലെ ചെ​റു​പ്പ​ക്കാ​രാ​യ അം​ഗ​ങ്ങ​ൾ​ക്കും പ്ര​ചോ​ദ​ന​മാ​യി​രു​ന്നു.

എം​എ​ൽ​എ, എം​പി, ബി​ജെ​പി അ​ധ്യ​ക്ഷ​ൻ, ഉ​പ​രാ​ഷ്‌ട്ര​പ​തി തു​ട​ങ്ങി പൊ​തു​ജീ​വി​ത​ത്തി​ലെ നി​ര​വ​ധി ചു​മ​ത​ല​ക​ളി​ൽ നാ​യി​ഡു​വി​നെ കാ​ണാ​ൻ സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷി​ക്കു​ന്നു. നാ​യി​ഡു​വി​ന്‍റെ ഒ​റ്റ വാ​ച​ക​ത്തി​ലു​ള്ള മ​റു​പ​ടി​ക​ളെ ക​ട​ത്തി​വെ​ട്ടാ​ൻ ക​ഴി​യു​ന്ന ഒ​രു നേ​താ​വു​മി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.


പ്ര​ധാ​ന​മ​ന്ത്രി​ക്കു പി​ന്നാ​ലെ രാ​ജ്യ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ വെ​ങ്ക​യ്യ നാ​യി​ഡു​വി​ന് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു. തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ് എം​പി ഡെ​റ​ിക് ഒ​ബ്ര​ിയ​ാൻ, ഡി​എം​കെ എം​പി തി​രു​ച്ചി സി​വ, ആം ​ആ​ദ്മി പാ​ർ​ട്ടി എം​പി സ​ഞ്ജ​യ് സിം​ഗ്, കേ​ര​ള കോ​ണ്‍ഗ്ര​സ്-എം എം​പി ജോ​സ് കെ. ​മാ​ണി തു​ട​ങ്ങി​യ നി​ര​വ​ധി എം​പി​മാ​ർ വെ​ങ്ക​യ്യ നാ​യി​ഡു​വി​ന് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചു.

ഒ​ന്നാം വ​യ​സി​ൽ വെ​ങ്ക​യ്യ നാ​യി​ഡു​വി​ന് അ​മ്മ​യെ ന​ഷ്ട​പ്പെ​ട്ട കാ​ര്യം ഡെ​റി​ക് ഒ​ബ്രി​യാ​ൻ എം​പി സ​ഭ​യി​ൽ അ​നു​സ്മ​രി​ക്കു​ന്ന​തി​നി​ടെ ഉ​പ​രാ​ഷ്‌ട്ര​പ​തി വി​തു​ന്പി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഡ​ൽ​ഹി​യി​ലെ ജി​എം​സി ബാ​ല​യോ​ഗി ഓ​ഡി​റ്റോ​റി​യ​ത്തി​ലും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും രാ​ജ്യ​സ​ഭാം​ഗ​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ വെ​ങ്ക​യ്യ ന​യി​ഡു​വി​നു യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഉ​പ​രാ​ഷ്‌ട്ര​പ​തി​യാ​യി ജ​ഗ്ദീ​പ് ധ​ൻ​ക​ർ വ്യാ​ഴാ​ഴ്ച ചു​മ​ത​ല​യേ​ൽ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.