കണ്ണുമടച്ച് ഒപ്പിടാൻ കഴിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
കണ്ണുമടച്ച് ഒപ്പിടാൻ കഴിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
Tuesday, August 9, 2022 2:07 AM IST
ന്യൂ​ഡ​ൽ​ഹി: ഓ​ർ​ഡി​ന​ൻ​സു​ക​ൾ ക​ണ്ണു​മ​ട​ച്ച് ഒ​പ്പി​ടാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഗ​വ​ർ​ണ​റു​ടെ പ്ര​തി​ക​ര​ണം.

ഡ​ൽ​ഹി​യി​ൽ എ​ത്തി​യ ദി​വ​സം രാ​വി​ലെ​യാ​ണ് ഓ​ർ​ഡി​നൻസു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി ഫ​യ​ലു​ക​ൾ ഒ​പ്പി​ടാ​ൻ ല​ഭി​ക്കു​ന്ന​തെ​ന്നും ശ​രി​യാ​യി പ​ഠി​ക്കാ​തെ ഫ​യ​ലു​ക​ൾ ഒ​പ്പി​ടാ​ൻ ക​ഴി​യി​ല്ലെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

ഫ​യ​ലു​ക​ൾ പ​ഠി​ക്കു​ന്ന​തി​നു മ​തി​യാ​യ സ​മ​യം ആ​വ​ശ്യ​മാ​ണെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന ക​ത്ത് ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ങ്ങ​ളു​ടെ ഇ​ട​വേ​ള​യി​ൽ തി​ര​ക്കി​ട്ട് പ​ഴ​യ ഓ​ർ​ഡി​ന​ൻ​സു​ക​ൾ വീ​ണ്ടും കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണം.

ഓ​ർ​ഡി​ന​ൻ​സു​ക​ൾ നി​യ​മ​സ​ഭ​യി​ൽ എ​ത്താ​ത്ത​തി​ൽ നേ​ര​ത്തെ ഗ​വ​ർ​ണ​ർ​ക്ക് ചീ​ഫ് സെ​ക്ര​ട്ട​റി കൂ​ടു​ത​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​രു​ന്നു. ഒ​ക്ടോ​ബ​റി​ൽ നി​യ​മ​നി​ർ​മാ​ണ​ത്തി​നാ​യി പ്ര​ത്യേ​ക സ​ഭാ സ​മ്മേ​ള​നം ചേ​രു​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഉ​റ​പ്പ്. ക​ഴി​ഞ്ഞ സ​മ്മേ​ള​ന​ത്തി​ന്‍റെ അ​ജ​ൻ​ഡ ബ​ജ​റ്റ് ച​ർ​ച്ച മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും സ​ർ​ക്കാ​ർ വി​ശ​ദീ​ക​രി​ച്ചു. ഈ ​വി​ശ​ദീ​ക​ര​ണം ഗ​വ​ർ​ണ​ർ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ഗ​വ​ർ​ണ​റു​ടെ പ്ര​തി​ക​ര​ണം വ്യ​ക്ത​മാ​ക്കു​ന്ന​ത്.


കേ​ന്ദ്ര​സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സ് രാ​ജ് ന​ട​പ്പാ​ക്കു​ന്നു​വെ​ന്ന വി​മ​ർ​ശ​ന​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ൻ ബാ​ധ്യ​സ്ഥ​ന​ല്ലെ​ന്നും ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി. സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​ന​ങ്ങ​ളി​ൽ ഗ​വ​ർ​ണ​റും സ​ർ​ക്കാ​രും ഏ​റ്റു​മു ട്ട​ിയതിനു പി​ന്നാ​ലെ വി​സി നി​യ​മ​ന​ത്തി​ൽ ചാ​ൻ​സ​ല​ർ എ​ന്ന നി​ല​യി​ൽ ഗ​വ​ർ​ണ​ർ​ക്കു​ള്ള അ​ധി​കാ​രം വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​രു​ന്ന സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​ത്തി​ലും ഗ​വ​ർ​ണ​ർ​ക്ക് അ​തൃ​പ്തി​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.