മൂന്നു പേർക്ക് കീർത്തി ചക്ര
Monday, August 15, 2022 12:12 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്രീ​യ റൈ​ഫി​ള്‍സ് 55ാം ബ​റ്റാ​ലി​യ​നി​ലെ നാ​യി​ക് ദേ​വേ​ന്ദ്ര പ്ര​താ​പ് സി​ങ്, ബി​എ​സ്എ​ഫ് കോ​ണ്‍സ്റ്റ​ബി​ള്‍ സു​ധീ​പ് സ​ര്‍ക്കാ​ര്‍ ( മ​ര​ണാ​ന​ന്ത​രം) , ബി​എ​സ്എ​ഫ് സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ പ​വോ​ട്ടി​ന്‍സാ​റ്റ് ഗി​റ്റേ (മ​ര​ണാ​ന​ന്ത​രം) എ​ന്നി​വ​രെ സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്യം കീ​ര്‍ത്തി ച​ക്ര പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

13 പേ​ര്‍ക്കാ​ണ് ഈ ​വ​ർ​ഷ​ത്തെ ശൗ​ര്യ ച​ക്ര പു​ര​സ്‌​കാ​രം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. മേ​ജ​ര്‍ നി​തി​ന്‍ ധാ​നി​യ, മേ​ജ​ര്‍ അ​തി​ത് ദ​ഹി​യ, മേ​ജ​ര്‍ സ​ന്ദീ​പ് കു​മാ​ര്‍, മേ​ജ​ര്‍ അ​ഭി​ഷേ​ക് സി​ങ്, ഹ​വി​ല്‍ദാ​ര്‍ ഘ​ന്‍ശ്യാം, ലാ​ന്‍സ് നാ​യി​ക് രാ​ഘ​വേ​ന്ദ്ര സി​ങ്, ശി​പാ​യ് ക​ര​ണ്‍വി​ര്‍ സി​ങ് (മ​ര​ണാ​ന​ന്ത​രം), ഗ​ണ്ണ​ര്‍ ജ​സ്ബി​ര്‍ സി​ങ് (മ​ര​ണാ​ന​ന്ത​രം), ല​ഫ്റ്റ​ന​ന്‍റ് ക​മാ​ന്‍ഡ​ര്‍ മൃ​ത്യു​ഞ്ജ​യ് കു​മാ​ര്‍, സി​ആ​ര്‍പി​എ​ഫ് അ​സി. ക​മ​ൻ​ഡാ​ന്‍റ് അ​മി​ത് കു​മാ​ര്‍, മ​ഹാ​രാ​ഷ്ട്ര അ​ഡീ. പോ​ലി​സ് സൂ​പ്ര​ണ്ട് സോ​മെ വി​നാ​യ​ക്, മ​ഹാ​രാ​ഷ്ട്ര പോ​ലി​സ് നാ​യി​ക് ര​വീ​ന്ദ്ര കാ​ശി​നാ​ഥ്, മ​ഹാ​രാ​ഷ്ട്ര പോ​ലി​സി​ലെ ടി​ക്കാ​റാം സ​മ്പ​ദ്‌​റാ​വു എ​ന്നി​വ​ര്‍ക്കാ​ണ് ശൗ​ര്യ ച​ക്ര പു​ര​സ്‌​കാ​രം.


മേ​ജ​ര്‍ എ. ​ദി​നേ​ശ്, നി​ഖി​ൽ മാ​ഞ്ച​ന്ത, ക്യാ​പ്റ്റ​ന്‍ ആ​ബി​ദ് സു​ഹൈ​ല്‍, ക്യാ​പ്റ്റ​ന്‍ കെ. ​ശ്രീ​വ​ല്‍സ​ന്‍ തു​ട​ങ്ങി 81 പേ​ര്‍ ധീ​ര​ത​ക്കു​ള്ള സേ​നാ മെ​ഡ​ലി​ന് അ​ര്‍ഹ​രാ​യി. ധീ​ര​ത​യ്ക്കു​ള്ള നാ​വി​ക സേ​നാ മെ​ഡ​ലി​ന് ഒ​രാ​ളും വ്യോ​മ​സേ​നാ മെ​ഡ​ലി​ന് ഏ​ഴു​പേ​രും അ​ര്‍ഹ​രാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.