മഹാരാഷ്‌ട്രയിൽ മുന്തിയ വകുപ്പുകൾ ബിജെപിക്ക്
മഹാരാഷ്‌ട്രയിൽ മുന്തിയ  വകുപ്പുകൾ ബിജെപിക്ക്
Monday, August 15, 2022 1:15 AM IST
മും​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ൽ ആ​​​​ഭ്യ​​​​ന്ത​​​​ര വ​​​​കു​​​​പ്പ് ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി ദേ​​​​വേ​​​​ന്ദ്ര ഫ​​​​ഡ്നാ​​​​വി​​​​സ് കൈ​​​​കാ​​​​ര്യം ചെ​​​​യ്യും. മു​​​​ഖ്യ​​​​മ​​​​ന്ത്രി ഏ​​​​ക്നാ​​​​ഥ് ഷി​​​​ൻ​​​​ഡെ​​​​യ്ക്ക് ന​​​​ഗ​​​​ര​​​​വി​​​​ക​​​​സ​​​​ന​​​​മാ​​​​ണു ല​​​​ഭി​​​​ച്ച​​​​ത്. മുന്തിയ വ​​​​കു​​​​പ്പു​​​​ക​​​​ളെ​​​​ല്ലാം ബി​​​​ജെ​​​​പി മ​​​​ന്ത്രി​​​​മാ​​​​ർ​​​​ക്കാ​​​​ണ്. ആ​​​​ഭ്യ​​​​ന്ത​​​​രം​​​​കൂ​​​​ടാ​​​​തെ ധ​​​​നം, ആ​​​​സൂ​​​​ത്ര​​​​ണം വ​​​​കു​​​​പ്പു​​​​ക​​​​ളും ഫ​​​​ഡ്നാ​​​​വി​​​​സി​​​​നാ​​​​ണ്.

പ്ര​​​​മു​​​​ഖ ബി​​​​ജെ​​​​പി മ​​​​ന്ത്രി രാ​​​​ധാ​​​​കൃ​​​​ഷ്ണ വി​​​​ഖേ പാ​​​​ട്ടീ​​​​ലാ​​​​ണ് റ​​​​വ​​​​ന്യു മ​​​​ന്ത്രി. സു​​​​ധീ​​​​ർ മു​​​​ൻ​​​​ഗ​​​​ന്തി​​​​വാ​​​​റി​​​​നു വ​​​​നം വ​​​​കു​​​​പ്പും മു​​​​ൻ ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​ൻ ച​​​​ന്ദ്ര​​​​കാ​​​​ന്ത് പാ​​​​ട്ടീ​​​​ലി​​​​ന് ഉ​​​​ന്ന​​​​ത, സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പും ല​​​​ഭി​​​​ച്ചു. പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി​​​​കാ​​​​ര്യ​​​​വും പാ​​​​ട്ടീ​​​​ൽ കൈ​​​​കാ​​​​ര്യം ചെ​​​​യ്യും. ഷി​​​​ൻ​​​​ഡെ പ​​​​ക്ഷ​​​​ത്തു​​​​ള്ള ദീ​​​​പ​​​​ക് കേ​​​​സ​​​​ർ​​​​ക്ക​​​​റി​​​​ന് സ്കൂ​​​​ൾ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വും അ​​​​ബ്ദു​​​​ൾ സ​​​​ത്താ​​​​റി​​​​നു കൃ​​​​ഷി​​​​യും ല​​​​ഭി​​​​ച്ചു. മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മ​​​ട​​​ക്കം 20 മ​​​ന്ത്രി​​​മാ​​​രാ​​​ണു മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.