ബസ് മലയിടുക്കിലേക്കു മറിഞ്ഞ് ഏഴ് ഐടിബിപി ജവാന്മാർ മരിച്ചു
ബസ് മലയിടുക്കിലേക്കു മറിഞ്ഞ് ഏഴ് ഐടിബിപി ജവാന്മാർ മരിച്ചു
Wednesday, August 17, 2022 1:58 AM IST
ശ്രീ​​​ന​​​ഗ​​​ർ: കാ​​ഷ്മീ​​രി​​ൽ അ​​മ​​ർ​​നാ​​ഥ് യാ​​ത്രാ ഡ്യൂ​​ട്ടി ക​​ഴി​​ഞ്ഞു മ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്ന ഇ​​ൻ​​ഡോ-​​ടി​​ബ​​റ്റ​​ൻ ബോ​​ർ​​ഡ​​ർ പോ​​ലീ​​സ്(​​ഐ​​ടി​​ബി​​പി) ജ​​വാ​​ന്മാ​​ർ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ബ​​സ് മ​​ല​​യി​​ടു​​ക്കി​​ലേ​​ക്കു മ​​റി​​ഞ്ഞ് ഏ​​ഴു ജ​​വാ​​ന്മാ​​ർ മ​​രി​​ച്ചു. 32 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ഇ​​വ​​രി​​ൽ എ​​ട്ടു പേ​​രു​​ടെ പ​​രി​​ക്ക് ഗു​​രു​​ത​​ര​​മാ​​ണ്. ഇ​​വ​​രെ ശ്രീ​​ന​​ഗ​​റി​​ലെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

പ​​ഹ​​ൽ​​ഗാ​​മി​​നു സ​​മീ​​പം ഇ​​ന്ന​​ലെ രാ​​വി​​ലെ 9.40നാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ബ​​സി​​ന്‍റെ ബ്രേ​​ക്ക് ത​​ക​​രാ​​റാ​​ണ് അ​​പ​​ക​​ട​​കാ​​ര​​ണം. 37 ഐ​​ടി​​ബി​​പി ജ​​വാ​​ന്മാ​​രും ര​​ണ്ടു പോ​​ലീ​​സു​​കാ​​രു​​മാ​​യി​​രു​​ന്നു ബ​​സി​​ലു​​ണ്ടാ​​യി​​രു​​ന്നത്. ച​​ന്ദ​​ൻ​​വാ​​രി​​യി​​ൽ​​നി​​ന്നു പോ​​ലീ​​സ് ക​​ൺ​​ട്രോ​​ൾ റൂ​​മി​​ലേ​​ക്കു പോ​​കു​​ക​​യാ​​യി​​രു​​ന്നു ജ​​വാ​​ന്മാ​​ർ.


ന​​ദീ​​തീ​​ര​​ത്തേ​​ക്കു പ​​തി​​ച്ച ബ​​സ് നി​​ശേ​​ഷം ത​​ക​​ർ​​ന്നു. ജ​​വാ​​ന്മാ​​രു​​ടെ വാ​​ഹ​​ന​​വ്യൂ​​ഹ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന മ​​റ്റു സു​​ര​​ക്ഷാ​​ജീ​​വ​​ന​​ക്കാ​​ർ ഉ​​ട​​ൻ ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി. പ്ര​​ദേ​​ശ​​വാ​​സി​​ക​​ളും വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ളും ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നു സ​​ഹാ​​യം ന​​ല്കി. ര​​ണ്ടു ജ​​വാ​​ന്മാ​​ർ അ​​പ​​ക​​ട​​സ്ഥ​​ല​​ത്തു​​ത​​ന്നെ മ​​രി​​ച്ചു.

അ​​പ​​ക​​ട​​ത്തി​​ൽ രാ​​ഷ്‌​​ട്ര​​പ​​തി ദ്രൗ​​പ​​ദി മു​​ർ​​മു, ഉ​​പ​​രാ​​ഷ്‌​​ട്ര​​പ​​തി ജ​​ഗ്ദീ​​പ് ധ​​ൻ​​ക​​ർ, കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി അ​​മി​​ത് ഷാ, ​​കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് രാ​​ഹു​​ൽ​​ഗാ​​ന്ധി തു​​ട​​ങ്ങി​​യ​​വ​​ർ അ​​നു​​ശോ​​ച​​നം അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.