ജാർഖണ്ഡ് എംഎൽഎമാർക്ക് ഇടക്കാല ജാമ്യം
ജാർഖണ്ഡ് എംഎൽഎമാർക്ക് ഇടക്കാല ജാമ്യം
Thursday, August 18, 2022 1:17 AM IST
കോ​​​ൽ​​​ക്ക​​​ത്ത: 49 ല​​​ക്ഷം രൂ​​​പ​​​യു​​മാ​​യി വാ​​​ഹ​​​ന​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കി​​​ടെ പി​​​ടി​​​യി​​​ലാ​​​യ മൂ​​​ന്നു ജാ​​​ർ​​​ഖ​​​ണ്ഡ് എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്ക് ക​​​ൽ​​​ക്ക​​​ട്ട ഹൈ​​​ക്കോ​​​ട​​​തി ഇ​​​ട​​​ക്കാ​​​ല ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു.

കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ​​മാ​​രാ​​യ ഇ​​​ർ​​​ഫാ​​​ൻ അ​​​ൻ​​​സാ​​​രി, രാ​​​ജേ​​​ഷ് ക​​​ച്ഛ​​​പ്, ന​​​മ​​​ൻ ബി​​​ക്സ​​​ൽ കൊം​​​ഗാ​​​രി എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ജോ​​​യി​​​മ​​​ല്യ ബ​​​ഗ​​​ച്ചി​​​സ അ​​​ന​​​ന്യ ബ​​​ന്ദോ​​പാ​​​ധ്യാ​​​യ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് മൂ​​​ന്നു​​​മാ​​​സ​​​ത്തേ​​​ക്ക് ഇ​​​ട​​​ക്കാ​​​ല ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

ജൂ​​​ലൈ 30ന് ​​​ഹൗ​​​റ​​​യി​​​ലെ പ​​​ഞ്ച​​​ല ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ വാ​​​ഹ​​​ന പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കി​​​ടെ​​​യാ​​​ണ് ഇ​​​വ​​​ർ പി​​​ടി​​​യി​​​ലാ​​​യ​​​ത്. കോ​​​ൽ​​​ക്ക​​​ത്ത വി​​​ട്ടു പു​​​റ​​​ത്തു​​​പോ​​​ക​​​രു​​​തെ​​​ന്നും ആ​​​ഴ്ച​​​യി​​​ലൊ​​​രി​​​ക്ക​​​ൽ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​മു​​​ന്പാ​​​കെ ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്നും മൂ​​​ന്നു​​​പേ​​​രോ​​​ടും കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു.


ക്രൈം​​​ബ്രാ​​​ഞ്ചി​​​നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​ച്ചു​​​മ​​​ത​​​ല. ജാ​​​ർ​​​ഖ​​​ണ്ഡി​​​ൽ ആ​​​ദി​​​വാ​​​സി ഉ​​​ത്സ​​​വാ​​​ഘോ​​​ഷ​​​ത്തി​​​ലേ​​​ക്ക് സാ​​​രി​​​ക​​​ൾ വാ​​​ങ്ങാ​​​നാ​​​ണ് ഇ​​​ത്ര​​​യും പ​​​ണം സ്വ​​​രൂ​​​പി​​​ച്ച​​​തെ​​​ന്നാ​​​യി​​​രു​​​ന്നു എം​​​എ​​​ൽ​​​എ​​​മാ​​​ർ പ​​​റ​​​ഞ്ഞ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.