ഹ്രസ്വകാല കാർഷികവായ്പകൾക്ക് പലിശയിളവ്
ഹ്രസ്വകാല കാർഷികവായ്പകൾക്ക് പലിശയിളവ്
Thursday, August 18, 2022 1:17 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​ർ ഹ്ര​സ്വ​കാ​ല കാ​ർ​ഷി​ക വാ​യ്പ​ക​ൾ​ക്ക് പ്ര​തി​വ​ർ​ഷം ഒ​ന്ന​ര ശ​ത​മാ​നം പ​ലി​ശ​യി​ള​വ് പ്ര​ഖ്യാ​പി​ച്ചു.

മൂ​ന്നു ല​ക്ഷം രൂ​പ വ​രെ​യു​ള്ള ഹ്ര​സ്വ​കാ​ല കാ​ർ​ഷി​ക വാ​യ്പ​ക​ൾ​ക്കാ​ണ് പ​ലി​ശ​യി​ള​വ് ല​ഭി​ക്കു​ക. ക​ർ​ഷ​ക​ർ​ക്കും അ​നു​ബ​ന്ധ മേ​ഖ​ല​ക​ളാ​യ മൃ​ഗ​സം​ര​ക്ഷ​ണം, ക്ഷീ​രോ​ത്പാ​ദ​നം, ക​ന്നു​കാ​ലി വ​ള​ർ​ത്ത​ൽ, മീ​ൻ വ​ള​ർ​ത്ത​ൽ എ​ന്നീ മേ​ഖ​ല​ക​ളി​ൽ​പ്പെ​ട്ട​വ​ർ​ക്കും ഏ​ഴു ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ലാ​ണ് നി​ല​വി​ൽ വാ​യ്പ ന​ൽ​കു​ന്ന​ത്.


മൂ​ന്നു ല​ക്ഷം രൂ​പ വ​രെ​യാ​ണ് ഈ ​നി​ര​ക്കി​ൽ വാ​യ്പ​യാ​യി ന​ൽ​കു​ന്ന​ത്. കൃ​ത്യ​സ​മ​യ​ത്ത് വാ​യ്പ തി​രി​ച്ച​ട​യ്ക്കു​ന്ന​വ​ർ​ക്ക് അ​ടു​ത്ത വാ​യ്പ മൂ​ന്നു ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ൽ ന​ൽ​കു​ന്ന​തു തു​ട​രു​മെ​ന്നും കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളി​ലും സ്വ​കാ​ര്യ ബാ​ങ്കു​ക​ളി​ലും സ​ഹ​ക​ര​ണ മേ​ഖ​ല​ക​ളി​ലും ക​ർ​ഷ​ക​ർ​ക്ക് പ​ലി​ശ ഇ​ള​വി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.