സൗന്ദര്യവർധക ശസ്ത്രക്രിയകൾക്കു മാർഗനിർദേശവുമായി എൻഎംസി
സൗന്ദര്യവർധക ശസ്ത്രക്രിയകൾക്കു മാർഗനിർദേശവുമായി എൻഎംസി
Thursday, September 29, 2022 1:20 AM IST
ന്യൂ​ഡ​ൽ​ഹി: ത​ല​മു​ടി മാ​റ്റി​വ​യ്ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ന്ദ​ര്യ​വ​ർ​ധ​ക ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കു മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ൻ (എ​ൻ​എം​സി). സൗ​ന്ദ​ര്യ​വ​ർ​ധ​ക ശ​സ്ത്ര​ക്രി​യ​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത മെ​ഡി​ക്ക​ൽ പ​രി​ശീ​ല​ക​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ മാ​ത്ര​മേ നി​ർ​വ​ഹി​ക്കാ​ൻ സാ​ധി​ക്കു.

ത​ല​മു​ടി മാ​റ്റി​വ​യ്ക്ക​ൽ പോ​ലെ​യു​ള്ള സൗ​ന്ദ​ര്യ​വ​ർ​ധ​ക ശ​സ്ത്ര​കി​യ​ക​ൾ​ക്ക് അ​ടി​യ​ന്ത​ര സ്വ​ഭാ​വ​മി​ല്ലാ​ത്ത​തി​നാ​ൽ ശാ​സ്ത്രീ​യ​മാ​യ മെ​ഡി​ക്ക​ൽ പ​രി​ശീ​ല​നം നേ​ടി​യി​ട്ടി​ല്ലാ​ത്ത​വ​ർ​ക്കു യാ​തൊ​രു സാ​ഹ​ച​ര്യ​ത്തി​ലും ഇ​ത് ചെ​യ്യു​ന്ന​തി​ന് അ​നു​മ​തി​യി​ല്ല.

ത​ല​മു​ടി മാ​റ്റി​വ​യ്ക്ക​ൽ പോ​ലെ ശ​സ്ത്ര​ക്രി​യ​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന സൗ​ന്ദ​ര്യ​വ​ർ​ധ​ക ചി​കി​ത്സ​ക​ൾ ചെ​യ്യു​ന്ന​തി​ന് ച​ർ​മ​ചി​കി​ത്സാ വി​ദ​ഗ്ധ​ർ അ​ല്ലെ​ങ്കി​ൽ ശ​സ്ത്ര​ക്രി​യ​യി​ൽ പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള അ​സി​സ്റ്റ​ന്‍റു​മാ​ർ എ​ന്നി​വ​ർ​ക്കു മാ​ത്ര​മാ​ണ് അ​നു​മ​തി. ഓ​പ്പ​റേ​ഷ​ൻ തീ​യ​റ്റ​ർ അ​സി​സ്റ്റ​ന്‍റു​മാ​ർ, ന​ഴ്സു​മാ​ർ, ലാ​ബ് ടെ​ക്നീ​ഷ​ൻ​സ്, ഫാ​ർ​മ​സി​സ്റ്റു​ക​ൾ തു​ട​ങ്ങി​യ​വ​ർ ഇ​ത്ത​രം ചി​കി​ത്സ​ക​ൾ ന​ട​ത്തു​ന്ന​തി​ന് എ​ൻ​എം​സി​യു​ടെ അം​ഗീ​കാ​ര​മു​ള്ള മെ​ഡി​ക്ക​ൽ പ​രി​ശീ​ല​ക​രു​ടെ പ​രി​ശീ​ല​നം നേ​ടി​യി​രി​ക്ക​ണം.


ത​ല​മു​ടി മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന ആ​ശു​പ​ത്രി​യി​ൽ എ​മ​ർ​ജ​ൻ​സി മ​രു​ന്നു​ക​ൾ, ഇ​ൻ​കു​ബേ​ഷ​ൻ സെ​റ്റു​ക​ൾ, കി​ട​ത്തി ചി​കി​ത്സ തു​ട​ങ്ങി അ​ത്യാ​ഹി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് അ​ന​സ്തേ​ഷ്യ വി​ദ​ഗ്ധ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും എ​ൻ​എം​സി വ്യ​ക്ത​മാ​ക്കി.

അ​നു​മ​തി​യി​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ളി​ൽ സൗ​ന്ദ​ര്യ​വ​ർ​ധ​ക ശ​സ്ത്ര​ക്രി​യ​ക​ൾ​ക്ക് വി​ധേ​യ​രാ​യി ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട​വ​രു​ടെ പ​രാ​തി​ക​ളി​ലാ​ണ് ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.