ലഫ്. ജനറൽ അനിൽ ചൗഹാൻ ചുമതലയേറ്റു
Saturday, October 1, 2022 1:14 AM IST
ന്യൂഡൽഹി: ലഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ സംയുക്ത സൈനിക മേധാവിയായി ചുമതലയേറ്റു. ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷമാണ് ജനറൽ ചൗഹാൻ ചുമതലയേറ്റത്. ബുധനാഴ്ചയാണ് അദ്ദേഹത്തെ സംയുക്ത സൈനിക മേധാവിയായി നിയമിച്ചത്.